- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും കൊല്ലപ്പെട്ടവരുടെയും കണക്കുകളില്ലെന്ന് ആഭ്യന്തര സഹമന്ത്രി പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി രാജ്യസഭയെ അറിയിച്ചു. ഇത്തരത്തിലുള്ള മരണങ്ങളുടെ പ്രത്യേക കണക്കുകള്‍ വയ്ക്കുന്ന പതിവില്ലെന്നും മന്ത്രിപറഞ്ഞു. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ആണ് ഇത്തരം മരങ്ങളുടെയും ആക്രമണങ്ങളുടെയും കണക്കുകളും രേഖകളും സൂക്ഷിക്കുന്നത്.
ഓഡിയോ വീഡിയോ മാധ്യമങ്ങളിലൂടെ ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ട് മന്ത്രി പറഞ്ഞു.
വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരേ നടപടിയെടുക്കാനും അത് തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായാനും സര്‍വീസ് പ്രൊവൈഡര്‍മാരെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ 2019 ജൂലൈ 23നും സപ്തംബര്‍ 25നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചിട്ടുണ്ട്.
'നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഇന്ത്യന്‍ ശിക്ഷാനിയമത്തിനും പ്രത്യേക, പ്രാദേശിക നിയമങ്ങള്‍ക്കും കീഴില്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ള വിവിധ കുറ്റകൃത്യങ്ങളുടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ജാഗ്രതാ സംഘങ്ങളോ ആള്‍ക്കൂട്ടങ്ങളോ ജനക്കൂട്ടമോ കൊലപ്പെടുത്തുകയോ പരിക്കേല്‍ക്കുകയോ ചെയ്ത വ്യക്തികളുടെ പ്രത്യേക വിവരങ്ങളൊന്നും എന്‍സിആര്‍ബി ശേഖരിച്ചിട്ടില്ല'- മന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















