Latest News

യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി വി എം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളി

യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി വി എം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളി
X

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി വി എം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളി. സംവിധായകനും സെലിബ്രിറ്റിയുമാണ് താനെന്ന് വിഎം വിനു ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ സെലിബ്രിറ്റികള്‍ക്ക് പ്രത്യേക പരിഗണനയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

സെലിബ്രിറ്റിയായയതുകൊണ്ട് മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്നും എതിര്‍പ്പുണ്ടെങ്കില്‍ കമ്മിഷനെ അറിയിക്കൂ എന്നും കോടതി പറഞ്ഞു. നിങ്ങളുടെ കഴിവുകേട് മുന്‍ നിര്‍ത്തി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തരുത് എന്നും കോടതി പറഞ്ഞു.

സെലബ്രിറ്റികള്‍ക്കും സാധാരണ പൗരന്മാര്‍ക്കും ഒരേ നിയമമാണ് ബാധകം. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്നും മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ഒന്നും അറിയാറില്ലേ എന്നും ഹൈക്കോടതി ചോദിച്ചു.

Next Story

RELATED STORIES

Share it