Latest News

കോഴിക്കോട് ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരന് കൊവിഡ്; പോലിസുകാര്‍ ഉള്‍പ്പടെ 53 പേര്‍ നിരീക്ഷണത്തില്‍

പോലിസുകാര്‍ ഉള്‍പ്പടെ 53 പേരെ നിരീക്ഷണത്തിലാക്കി. കൃഷ്ണന്‍ ജോലി ചെയ്ത ഫ്‌ലാറ്റിലെ 31 താമസക്കാരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.

കോഴിക്കോട് ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരന് കൊവിഡ്; പോലിസുകാര്‍ ഉള്‍പ്പടെ 53 പേര്‍ നിരീക്ഷണത്തില്‍
X

കോഴിക്കോട്: കോഴിക്കോട് ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന വെള്ളയില്‍ കുന്നുമ്മല്‍ സ്വദേശി കൃഷ്ണനാണ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ഇയാളുടെ ആത്മഹത്യ. ശനിയാഴ്ച ഉച്ചയോടെയാണ് ഇയാള്‍ ആത്മഹ്യ ചെയ്തത്. തുടര്‍ന്ന് സ്ഥലത്ത് എത്തിയ വെള്ളയില്‍ പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മൃതദേഹം താഴെയിറക്കി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹത്തില്‍ നിന്നും സാംപിള്‍ ശേഖരിച്ച് കൊവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ആദ്യഫലം പൊസീറ്റീവായിരുന്നു.

ഇതോടെ പോലിസുകാര്‍ ഉള്‍പ്പടെ 53 പേരെ നിരീക്ഷണത്തിലാക്കി. കൃഷ്ണന്‍ ജോലി ചെയ്ത ഫ്‌ലാറ്റിലെ 31 താമസക്കാരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഇയാളുടെ മൃതദേഹം കാണാനായി നാട്ടുകാര്‍ കൂട്ടത്തോടെ എത്തിയിരുന്നു. കൃഷ്ണന്റെ കുടുംബാംഗങ്ങളേയും അയല്‍വാസികളേയും ഇയാള്‍ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കുന്ന കോഴിക്കോട് പിടി ഉഷറോഡിലെ അപ്പാര്‍ട്ട്‌മെന്റിലെ മുഴുവന്‍ താമസക്കാരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി.

Next Story

RELATED STORIES

Share it