Latest News

സൈനിക ഹെലികോപ്റ്റര്‍ അപകടം; ഇതുവരെ അറിയാവുന്നത്

സൈനിക ഹെലികോപ്റ്റര്‍ അപകടം; ഇതുവരെ അറിയാവുന്നത്
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തും ഒരു കുടുംബാംഗവും ഏതാനും ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. കൂടാതെ ഡിഫന്‍സ് അസസ്റ്റന്‍ഡ്, സെക്യൂരിറ്റി കമാന്‍ഡോസ്, എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരും അപകടം നടന്ന ചോപ്പറിലുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.20ന് തമിഴ്‌നാടിലെ നീലഗിരി കുന്നുകളിലാണ് അപകടം നടന്നത്.

ഇതുവരെ അറിയുന്ന വിവരമനുസരിച്ച് 14 പേര്‍ വിമാനത്തിലുണ്ടായിരുന്നു. എയര്‍ഫോഴ്‌സിന്റെ എംഐ 14വി5 ഹെലികോപ്റ്ററിലാണ് സംഘം സഞ്ചരിച്ചിരുന്നത്.

ജനറല്‍ റാവത്ത് അതിലുണ്ടായിരുന്നുവെന്ന കാര്യം എയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.

ഇപ്പോള്‍ പുറത്തുവന്ന വിവരമനുസരിച്ച് 5 പേര്‍ മരിച്ചു. നാല് പേര്‍ ആശുപത്രിയിലുണ്ട്. എല്ലാവര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്.

വെല്ലിംങ്ടണ്‍ ബേസിലെ മിലിറ്ററി ആശുപത്രിയിലാണ് ചികില്‍സിക്കുന്നത്. ആരൊക്കെയാണ് ക്രൂഅംഗങ്ങളെന്ന വിവരം ലഭ്യമല്ല.

മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് പ്രതിരോധ മന്ത്രി വിവരങ്ങള്‍ കൈമാറി. രാജ്‌നാഥ് സിങ് പാര്‍ലമെന്റിനെ വിവരങ്ങള്‍ അറിയിക്കും. അതിന് ശേഷം പ്രതിരോധ മന്ത്രി അപകടം നടന്ന സ്ഥലത്തേക്ക് എത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സുലൂരിലെ സൈനിക ബേസില്‍ നിന്ന് പറന്നുയര്‍ന്ന് അധികം കഴിയും മുമ്പ് അപകടം നടന്നു. ഉദകമണ്ഡലത്തിലെ വെല്ലിങ്ടണിലേക്കായിരുന്നു യാത്ര. അവിടെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജിലേക്ക് പോകുകയായിരുന്നുവെന്നാണ് കരുതുന്നത്.

12.20നാണ് അപകടം നടന്നത്. കത്താരിയെന്ന ഗ്രാമത്തിനു സമീപമായിരുന്നു അപകടം. തമിഴ്‌നാട് സര്‍ക്കാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്.

മെഡിക്കല്‍ ടീമിനെയും സജ്ജമാക്കി. വനംവകുപ്പ് മന്ത്രി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തദ്ദേശവാസികള്‍ സഹായിക്കുന്നു.

വനമേഖലയിലാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. പ്രദേശത്ത് കനത്ത പുക നിറഞ്ഞിട്ടുണ്ട്.

മൃതദേഹങ്ങള്‍ കരിഞ്ഞ നിലയിലാണ്.

2019 ജനുവരിയിലാണ് ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ജനറല്‍ റാവത്ത് (63) ചുമതലയേറ്റു. പുതുതായി രൂപീകരിച്ച സൈനിക കാര്യ വകുപ്പിന്റെ തലവനായും അദ്ദേഹത്തെ നിയമിച്ചു.

Next Story

RELATED STORIES

Share it