ഇന്ധനസെസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം; മുന്നറിയിപ്പുമായി വ്യാപാരി വ്യവസായി ഏകോപനസമിതി
BY NSH10 Feb 2023 11:04 AM GMT
X
NSH10 Feb 2023 11:04 AM GMT
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ഇന്ധനസെസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരം പോലെയാവില്ലെന്നും സമിതി മുന്നറിയിപ്പ് നല്കി. ഫെബ്രുവരി 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തും. അതിന് മുന്നോടിയായി എല്ലാ ജില്ലകളിലും പ്രചാരണ ജാഥകള്‍ നടത്തുമെന്നും വ്യാപാരി വ്യവസായ ഏകോപനസമിതി സംസ്ഥാന പ്രഡിസന്റ് രാജു അപ്സര അറിയിച്ചു.
സര്‍വമേഖലയിലും വിലകയറ്റമുണ്ടാകുന്നത് വ്യാപാരികളെ പ്രതിരോധത്തിലാക്കും. കോവിഡ് പ്രതിസന്ധിയില്‍നിന്ന് ഇതുവരെ വ്യാപാരികള്‍ കരകയറിയിട്ടില്ല. അതിന് പിന്നാലെ ഇരുട്ടടിയായാണ് വ്യാപാരി വിരുദ്ധ ബജറ്റ് എത്തിയത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെയാവും തങ്ങള്‍ സമരം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT