Latest News

ജപ്പാനില്‍ മഞ്ഞുവീഴ്ച്ച ശക്തം: നൂറുകണക്കിനു വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ മധ്യ ജപ്പാനില്‍ ഞായറാഴ്ച 1,200 ലധികം വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിയത്.

ജപ്പാനില്‍ മഞ്ഞുവീഴ്ച്ച ശക്തം: നൂറുകണക്കിനു വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി
X
നിപ്പണ്‍: ജപ്പാനിലെ ടോകായ്‌ഹോകുരികു എക്‌സ്പ്രസ് ഹൈവേയില്‍ കനത്ത മഞ്ഞുവീഴ്ച്ച കാരണം നൂറുകണക്കിനു വാഹനങ്ങള്‍ കുടുങ്ങി. ഒരു മാസത്തിലധികമായി മഞ്ഞുവീഴ്ച്ച തുടരുന്ന ജപ്പാനില്‍ ആറ് ഡിഗ്രിയില്‍ താഴെയാണ് താപനില.



ജോയിറ്റ്‌സു, നീഗറ്റ പ്രിഫെക്ചര്‍ എന്നിവിടങ്ങളില്‍ ഒരു മീറ്ററിലധികം മഞ്ഞുവീഴ്ചയും യമഗതയിലെ സകറ്റയില്‍ 45 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയും ജപ്പാനിലെ കാലാവസ്ഥാ ഏജന്‍സി, രേഖപ്പെടുത്തിയിട്ടുണ്ട്. ടോയാമ നഗരത്തില്‍ 120 സെന്റിമീറ്റര്‍ മഞ്ഞ് അടിഞ്ഞു, 1986 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് 100 സെന്റിമീറ്ററില്‍ കൂടുതല്‍ കവിഞ്ഞത്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ക്യുഷു മേഖലയിലും മഞ്ഞ് അടിഞ്ഞു.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ മധ്യ ജപ്പാനില്‍ ഞായറാഴ്ച 1,200 ലധികം വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിയത്. കാറുകളില്‍ കുടുങ്ങിയ 25 കാരിയായ സ്ത്രീയെയും 44 വയസുള്ള പുരുഷനെയും അസുഖം ബാധിച്ച് ആശുപത്രികളിലേക്ക് കൊണ്ടുപോയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മഞ്ഞുവീഴ്ച്ച കാരണം ഹോകുറികു ഷിങ്കന്‍സെന്‍ ബുള്ളറ്റ് ട്രെയിന്‍ ലൈനിലെ ഇഷികാവ പ്രിഫെക്ചറിലെ ടോക്കിയോയ്ക്കും കനസാവയ്ക്കും ഇടയിലുള്ള ചില സര്‍വീസുകള്‍ വെസ്റ്റ് ജപ്പാന്‍ റെയില്‍വേ കമ്പനി നിര്‍ത്തിവച്ചു.

Next Story

RELATED STORIES

Share it