Latest News

ഹാഥ്‌റസ് ബലാല്‍സംഗക്കൊല: ദലിത് കൂട്ടായ്മ പ്രതിഷേധിച്ചു

ഹാഥ്‌റസ് ബലാല്‍സംഗക്കൊല: ദലിത് കൂട്ടായ്മ പ്രതിഷേധിച്ചു
X

പയ്യോളി: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ദലിത് സാഹോദര്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. ദലിത് സ്ത്രീകളെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊന്നൊടുക്കുന്ന സവര്‍ണ ഫാഷിസം അവസാനിപ്പിക്കുക, ഭരണകൂടങ്ങള്‍ നീതി പാലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പരിപാടി പി ടി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. മനോജ് കുന്നത്തുകര അധ്യക്ഷത വഹിച്ചു. മഹേഷ് ശാസ്ത്രി, കെ ടി സോമദാസ്, മനോജ് മൂടാടി, മണികുട്ടന്‍ മൂരാട്, അഖിലേഷ് മൂരാട്, കമല തോലേരി നേതൃത്വം നല്‍കി.

ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടിയെ സവര്‍ണ യുവാക്കള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും നാവ്മുറിച്ചു കൊലപ്പെടുത്തി കത്തിച്ചുകളയുകയും ചെയ്ത സംഭവത്തില്‍ എസ് ഡിപിഐ പയ്യോളിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പി ഹാരിസ്, മുഹമ്മദ് റാഫി, എം കെ സലാം നേതൃത്വം നല്‍കി.

Hathrus Gang rape: Dalit group protests




Next Story

RELATED STORIES

Share it