വിദ്വേഷ പ്രവര്‍ത്തനങ്ങള്‍: ഹിന്ദുത്വ വര്‍ഗ്ഗീയവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആസ്‌ട്രേലിയന്‍ സെനറ്റര്‍
ആസ്ര്‌ട്രേലിയയിലെ ബഹുസംസാക്കാര സമൂഹത്തില്‍ ഇത്തരം വര്‍ഗ്ഗീയവാദികള്‍ക്ക് സ്ഥാനമില്ലെന്നും ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു.

ന്യൂ സൗത്ത് വെയില്‍സ്: രാജ്യത്ത് മതവിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹിന്ദുത്വ വര്‍ഗ്ഗീയവാദ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്ത്, രാഷ്ട്രീയ സ്വയംസേവക് സംഘം എന്നിവക്കെതിരെ നടപടിയെടുക്കണമെന്ന് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് (എന്‍എസ്ഡബ്ല്യു) സ്‌റ്റേറ്റ് സെനറ്റര്‍ ഡേവിഡ് ഷൂബ്രിഡ്ജ് ആവശ്യപ്പെട്ടു. നവനാസി വിഭാഗമായ ഹിന്ദുത്വ സംഘടനകളെ സര്‍ക്കാര്‍ നിരിക്ഷിക്കണമെന്നും എന്തു നടപടിയാണ് അവര്‍ക്കെതിരെ എടുക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആസ്‌ട്രേലിയന്‍ സര്‍ക്കാറിനോട് ചോദിച്ചു.
ഫെബ്രുവരി 28 ന് രാത്രി നാല് സിഖ് യുവാക്കളെ ന്യൂ സൗത്ത് വെയില്‍സിലെ റെസ്റ്റോറന്റിനു സമീപം വച്ച് ഹിന്ദുത്വര്‍ ആക്രമിച്ചിരുന്നു. ബേസ്‌ബോള്‍ ബാറ്റുകള്‍, ചുറ്റികകള്‍ , കോടാലി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇത് പരാമര്‍ശിച്ചാണ് ഡേവിഡ് ഷൂബ്രിഡ്ജ് ആസ്ര്‌ട്രേലിയയിലെ വിഎച്ച്പി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്.
ആസ്ര്‌ട്രേലിയയിലെ ബഹുസംസാക്കാര സമൂഹത്തില്‍ ഇത്തരം വര്‍ഗ്ഗീയവാദികള്‍ക്ക് സ്ഥാനമില്ലെന്നും ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു. അവര്‍ ഏത് രാജ്യക്കാരാണ് എന്നോ ആരാണ് എന്നതോ പരിഗണിക്കേണ്ടതില്ല. അവരെ ഒറ്റപ്പെടുത്തണം. ഹിന്ദുത്വ വര്‍ഗ്ഗീയവാദികളുടെ ആക്രമണത്തിന് ഇരയായവര്‍ക്കൊപ്പം നിലയുറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
അടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യാജഏറ്റുമുട്ടല്...
10 Aug 2022 3:23 PM GMTജസ്റ്റിസ് യു യു ലളിത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്...
10 Aug 2022 2:15 PM GMTആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഇനി...
10 Aug 2022 2:13 PM GMTറെക്കോര്ഡ് നേട്ടം: നിതീഷ് കുമാര് എട്ടാം തവണയും ബീഹാര്...
10 Aug 2022 8:54 AM GMTഭീമ കൊറേഗാവ് കേസ്: വരവര റാവുവിന് ജാമ്യം
10 Aug 2022 7:23 AM GMTവാളയാര് കേസ്:സിബിഐ കുറ്റപത്രം തള്ളി,പുനരന്വേഷണത്തിന് ഉത്തരവ്
10 Aug 2022 7:09 AM GMT