Latest News

ജനകീയ ഹര്‍ത്താല്‍ സമ്പൂര്‍ണ്ണ വിജയം: പ്രവാസി സാംസ്‌കാരിക വേദി; ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ജനകീയ ഹര്‍ത്താല്‍ കേരള ജനത ഏറ്റെടുത്തതിന്റെ തെളിവാണു സമാധാനപരമയി നടന്ന ഹര്‍ത്താലിന്റെ പൂര്‍ണ്ണ വിജയം.

ജനകീയ ഹര്‍ത്താല്‍ സമ്പൂര്‍ണ്ണ വിജയം: പ്രവാസി സാംസ്‌കാരിക വേദി; ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദമ്മാം: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മതസാമുദായിക, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ കേരളത്തില്‍ നടത്തിയ ജനകീയ ഹര്‍ത്താല്‍ സമ്പൂര്‍ണ്ണ വിജയമായിരുന്നു എന്നും, വിജയിപ്പിച്ച മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ക്കും നന്ദി അറിയിക്കുന്നതായും പ്രവാസി സാംസ്‌കാരിക വേദിയും ഇന്ത്യന്‍ സോഷ്യല്‍ ഫോറവും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

വംശീയതയുടെ പേരില്‍ ഇന്ത്യന്‍ ഭരണഘടനയെത്തന്നെ തകര്‍ത്ത് വിവേചനം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ ഇന്ത്യന്‍ ജനത കരുത്തോടെ ചെറുത്ത് തോല്‍പ്പിക്കും. ഹര്‍ത്താലിനെ പരാജയപ്പെടുത്താന്‍ പോലിസും സര്‍ക്കാര്‍ സംവിധാനങ്ങളും നടത്തിയ എല്ലാ വിഫല ശ്രമങ്ങളെയും ജനം തള്ളിക്കളഞ്ഞു. ഈ ജനകീയ ഹര്‍ത്താല്‍ കേരള ജനത ഏറ്റെടുത്തതിന്റെ തെളിവാണു സമാധാനപരമയി നടന്ന ഹര്‍ത്താലിന്റെ പൂര്‍ണ്ണ വിജയം.

സമരം പരാജയപ്പെടുത്താന്‍ ഭരണകൂടം പോലിസിനെ ഉപയോഗിച്ച് സംയുക്ത സമിതി നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കല്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്ത നടപടി ഭീരുത്വമാണ്. അറസ്റ്റ് ചെയ്തവര്‍ക്ക് നേരെ പലയിടങ്ങളിലും ക്രൂരമായ മര്‍ദ്ദനങ്ങളാണ് അഴിച്ചു വിടുന്നത്. ഫാഷിസ്റ്റു സര്‍ക്കാരിന്റെ പൗരത്വ ബില്ലിനെതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന നിലപാടുകള്‍ കേരളീയ ജനത അംഗീകരിക്കില്ല.

സമരമാര്‍ഗത്തില്‍ മരണം വരിച്ച എസ്ഡിപിഐ മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി നജീബ് അത്തോളിയുടെ നിര്യാണത്തില്‍ അനുശോചനവും രേഖപ്പെടുത്തുന്നതായും നേതാക്കള്‍ അറിയിച്ചു. നേതാക്കളായ നാസര്‍ കൊടുവള്ളി (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), എം കെ ഷാജഹാന്‍ (പ്രവാസി സാംസ്‌കാരിക വേദി) എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.


Next Story

RELATED STORIES

Share it