Latest News

കൊവിഡ് സ്ഥിരീകരിച്ച എംഎല്‍എയുമായി സമ്പര്‍ക്കം; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ക്വാറന്റൈനില്‍

വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കൊവിഡ് സ്ഥിരീകരിച്ച എംഎല്‍എയുമായി സമ്പര്‍ക്കം; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ക്വാറന്റൈനില്‍
X

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ക്വാറന്റൈനില്‍. കൊവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരീക്ഷണത്തില്‍ കഴിയാന്‍ വിജയ് രൂപാണി തീരുമാനിച്ചത്. വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വിജയ് രൂപാണി ഇന്നലെ കോണ്‍ഗ്രസ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ഒരാളായ ഇമ്രാന്‍ ഖെദവാലയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഖെദവാല ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.പറയുന്നു. കോവിഡ് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തില്‍ പ്രകടമല്ല. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് മുഖ്യമന്ത്രി സ്വയം ക്വാറന്റൈനില്‍ പോയതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ്, വീഡിയോ കോളിങ്, ടെലഫോണ്‍ തുടങ്ങിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുഖ്യമന്ത്രി കാര്യങ്ങള്‍ നിയന്ത്രിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് എംഎല്‍എയായ ഇമ്രാന്‍ ഖെദവാലക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വിജയ് രൂപാണിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായും കോണ്‍ഗ്രസ് എംഎല്‍എ അടുത്തിടപഴകിയിട്ടുണ്ട്.

Next Story

RELATED STORIES

Share it