Latest News

മാളിയേക്കല്‍ ഗ്രാമത്തിന് അഭിമാനമായി മൂന്നാം ക്ലാസ്സുകാരന് ഗിന്നസ് റെക്കോഡ്

മാളിയേക്കല്‍ ഗ്രാമത്തിന് അഭിമാനമായി മൂന്നാം ക്ലാസ്സുകാരന് ഗിന്നസ് റെക്കോഡ്
X

കാളികാവ്: മാളിയേക്കല്‍ ഗ്രാമത്തിന് അഭിമാനമായി മൂന്നാം ക്ലാസ്സുകാരന്‍ ഗിന്നസ് റെക്കോഡിന് അര്‍ഹനായി.

മാളിയേക്കല്‍ പള്ളാട്ടില്‍ ഇസ്ഹാക്കിന്റെയും ഷമീലയുടെയും മകന്‍ മുഹമ്മദ് ഷാനിലാണ് അപൂര്‍വ്വ നേട്ടത്തിന് അര്‍ഹനായത്.

ഏറ്റവും കൂടുതല്‍ കലാകാരന്‍മാര്‍ പങ്കെടുത്ത ടി വി ലൈവ് ഷോ വിഭാഗത്തിലാണ് ഷാനിലിന് ലോക റെക്കോര്‍ഡ്. ഫ്‌ളവേഴ്‌സ് ടി വി നടത്തിയ 'കോമഡി ഉത്സവം' പരിപാടിയാണ് ലോക റെക്കോര്‍ഡിന് അര്‍ഹത നേടിയത്.

ഗിന്നസ് ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും പ്രസിഡന്റ് അലിസ്‌റ്റെയര്‍ റിച്ചാര്‍ഡ്‌സ് ഒപ്പിട്ട ബഹുമതിപത്രവും ഷാനിലും കുടുംബവും കൈപ്പറ്റി.

കേരളത്തിലെ പല ജില്ലകളിലും ചെന്നൈയിലും കോമഡി ഉത്സവം ടീമിനൊപ്പം ഷാനില്‍ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളുടെയും സ്‌കൂള്‍ അധ്യാപകരുടെയും നാട്ടുകാരുടെയും പിന്തുണ ഷാനിലിന് കലാരംഗത്ത് വലിയ പ്രചോദനമായി.

മാളിയേക്കല്‍ ഗവ.യു പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Next Story

RELATED STORIES

Share it