- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
15 വര്‍ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് ഹരിത നികുതി

തിരുവനന്തപുരം; മോട്ടോര്‍വാഹനങ്ങളുമായി ബന്ധപ്പെട്ട നിരവധി നികുതി നിര്‍ദേശങ്ങളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്. 2 ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള പുതിയ മോട്ടര്‍ സൈക്കിളുകള്‍ വാങ്ങുമ്പോള്‍ ഒറ്റത്തവണ വാഹനനികുതി 1 ശതമാനം വര്‍ധിപ്പിച്ചു. ഇതുവഴി 60 കോടിയാണ് സര്‍ക്കാര്‍ സമാഹരിക്കുക.
15 വര്‍ഷത്തിനു മുകളിലുള്ള പഴയ വാഹനങ്ങള്‍ക്ക് മലിനീകരണം ഉണ്ടാക്കുമെന്ന കാരണം പറഞ്ഞ് നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്രം കൊണ്ടുവന്ന സ്‌ക്രാപ്പ് നയത്തിന്റെ ഭാഗമാണ് പദ്ധതി.
15 വര്‍ഷത്തിനു മുകളില്‍ പ്രായമുളള വാഹനങ്ങള്‍ക്ക് ഹരിത നികുതിയില്‍ 50 ശതമാനം വര്‍ധന പ്രഖ്യാപിച്ചു.
മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഹരിത നികുതി ചുമത്തും. മുച്ചക്ര വാഹനങ്ങള്‍, സ്വകാര്യ മോട്ടോര്‍വാഹനങ്ങള്‍, ഇടത്തരം മോട്ടോര്‍ വാഹനങ്ങള്‍, ഹെവി മോട്ടോര്‍ വാഹനങ്ങള്‍, മറ്റ് ഡീസല്‍ വാഹനങ്ങള്‍ എന്നിവയ്ക്കും ഹരിത നികുതി ചുമത്തും. 10 കോടിയാണ് ഇതുവഴി നികുതി പ്രതീക്ഷിക്കുന്നത്.
മോട്ടോര്‍ വാഹന നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും ഈ വര്‍ഷം തുടരുന്നുണ്ട്. ഇതുവഴി രണ്ട് കോടിയാണ് അധികവരുമാനം പ്രതീക്ഷിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















