Latest News

പിഎംശ്രീയില്‍ സര്‍ക്കാരിന്റെ യൂടേണ്‍; എല്‍ഡിഎഫിന് ബിജെപിയുമായി രഹസ്യ സഖ്യമെന്ന് കോണ്‍ഗ്രസ്

പിഎംശ്രീയില്‍ സര്‍ക്കാരിന്റെ യൂടേണ്‍; എല്‍ഡിഎഫിന് ബിജെപിയുമായി രഹസ്യ സഖ്യമെന്ന് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിദ്യാഭ്യാസ അജണ്ടയോടുള്ള ദീര്‍ഘകാല എതിര്‍പ്പിനെ മാറ്റിവച്ചുകൊണ്ട്, പിഎംശ്രീ (പ്രധാന്‍ മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ) പദ്ധതിയില്‍ ചേരാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ വരുന്നത് രൂക്ഷമായ രാഷ്ട്രീയ പ്രതികരണങ്ങള്‍. എല്‍ഡിഎഫിലെ പ്രധാന സഖ്യകക്ഷിയായ സിപിഐ, ഈ നീക്കത്തെ പരസ്യമായി ചോദ്യം ചെയ്തിരുന്നു. എല്‍ഡിഎഫിന് ബിജെപിയുമായി 'രഹസ്യ സഖ്യം' ഉണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ബിജെപിയുമായുള്ള സിപിഎമ്മിന്റെ 'ദീര്‍ഘകാലമായുള്ള രഹസ്യ ബന്ധം' ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമായതു കൊണ്ടാണ് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ പൊതുവിദ്യാഭ്യാസ മന്ത്രി പിഎം ശ്രീയില്‍ ചേരാനുള്ള സംസ്ഥാനത്തിന്റെ തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പിഎം സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ (പിഎം എസ്എച്ച്ആര്‍ഐ) പദ്ധതിയില്‍ സംസ്ഥാനം ഒപ്പുവെക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം, കേന്ദ്ര ഫണ്ടുകള്‍ക്ക് കേരളം പുറംതിരിഞ്ഞു നില്‍ക്കരുതെന്നാണ് സിപിഎമ്മിന്റെ വാദം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിന് പരമാവധി ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ വിശാലമായ നയമെന്ന് പറഞ്ഞുകൊണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ഈ നീക്കത്തെ ന്യായീകരിച്ചു.

Next Story

RELATED STORIES

Share it