കര്‍ഷക പ്രക്ഷോഭത്തെ കുറിച്ചുള്ള ഡോക്യൂമെന്ററിയുമായി ഗോപാല്‍ മേനോന്‍
പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പോലീസ് നടത്തിയ ശ്രമങ്ങളും അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി (All India Kisan Sangharsh Coordination Committee)യുടെ കീഴില്‍ സമരം ചെയ്യുന്ന വിവിധ സംഘടനകളിലുള്ള കര്‍ഷകരുടെ പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍ ശക്തമായി ഡോക്യുമെന്ററി പ്രതിഫലിപ്പിക്കുന്നു. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പോലീസ് നടത്തിയ ശ്രമങ്ങളും അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഷകരടെ അഭിമുഖങ്ങളും ഈ ഡോക്യുമെന്ററിയില്‍ ഉണ്ട്. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി ഓസ്‌ട്രേലിയ, ക്യാനഡ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, സ്‌പെയിന്‍ യുണൈറ്റഡ് കിങ്ഡം, , അമേരിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരുടെ പ്രതിഷേധങ്ങള്‍ കാണിക്കുക വഴി കര്‍ഷ പ്രക്ഷോഭത്തിന്റെ അന്താരാഷ്ട്ര പിന്‍തുണയും ഗോപാല്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുുണ്ട്.
മുന്‍പും ശ്രദ്ധേയമായ നിരവധി ഡോക്യുമെന്ററികള്‍ ഗോപാല്‍ ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ പ്രശ്‌നങ്ങളും ഭരണകൂട ഭീകരതയും പുറത്തു കൊണ്ടുവരുന്നവയാണ് അധികവും. ഇത്തരത്തില്‍ ഇരുപതോളം ഡോക്യുമെന്ററികള്‍ ഗോപാല്‍ മേനോന്റേതായി ഉണ്ട്. കശ്മീരില്‍ അതിര്‍ത്തി രക്ഷാസേന നടത്തിയിരുന്ന 'പാപ്പ 2' (Papa II) എന്ന തടവുകേന്ദ്രവുമായി ബന്ധപ്പെട്ട് നിരവധി കശ്മീരി പൌരന്മാരെ കാണാതായിരുന്നു. ഇതിനെ കുറിച്ച് 2000ല്‍ റിലീസ് ചെയ്ത 'പാപ്പ 2' എന്ന ഡോക്യുമെന്ററി അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാഗാ സ്റ്റോറി, ലെറ്റ് ദ ബട്ടര്‍ഫ്‌ളൈസ് ഫ്‌ളൈ, തുടങ്ങിയ ഡോക്യുമെന്ററികളും അന്താരാഷ്ട്ര വേദികളില്‍ ഉള്‍പ്പടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വീഡിയോ കാണാം
RELATED STORIES
രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ജാമ്യം
12 Aug 2022 7:14 AM GMTഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTഇസ്രായേല്‍ നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്‍നിന്ന് കുത്തിയോ?
12 Aug 2022 6:18 AM GMT'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMT