കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; കണ്ണൂര്‍ സ്വദേശി പിടിയില്‍
BY NSH7 July 2022 10:59 AM GMT

X
NSH7 July 2022 10:59 AM GMT
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കണ്ണൂര്‍ വെട്ടംപൊയില്‍ എ പി മന്‍സില്‍ മുഹമ്മദ് റാസിയാണ് (33) പിടിയിലായത്. ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ 1.037 കിലോ സ്വര്‍ണമിശ്രിതവുമായി കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടന്ന യാത്രികനെ പോലിസ് കുടുക്കുകയായിരുന്നു. ഇയാളെ സ്വീകരിക്കാനെത്തിയ കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് എ പി നിസാറിനെയും (36) പോലിസ് പിടികൂടി.
ജിദ്ദയില്‍നിന്ന് കരിപ്പൂരിലെത്തിയ മുഹമ്മദ് റാസി കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടന്നെങ്കിലും നേരത്തേ വിവരം ലഭിച്ച് കാത്തിരുന്ന പോലിസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. പിടികൂടിയ സ്വര്‍ണത്തിന് 50 ലക്ഷം രൂപ വില വരും. ഇവര്‍ പോവാനുപയോഗിച്ച വാഹനവും പിടിച്ചെടുത്തു. പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് കസ്റ്റംസിന് കൈമാറും.
Next Story
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT