Latest News

ദേവസ്വം ബോര്‍ഡ് നല്‍കിയത് ചെമ്പുപാളിയെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ദേവസ്വം ബോര്‍ഡ് നല്‍കിയത് ചെമ്പുപാളിയെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി
X

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നല്‍കിയത് ചെമ്പുപാളി തന്നെയെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി. വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തന്നെ തെറ്റുകാരനാക്കാനാണ് ശ്രമം നടക്കുന്നതെന്നും പോറ്റി പറഞ്ഞു. പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ചിരുന്നു. കട്ടിളപ്പാളികള്‍ പ്രദര്‍ശന വസ്തുവാക്കിയതല്ല. പീഠത്തില്‍ സംഭവിച്ചത് ആശയക്കുഴപ്പമാണ്. കോടതിയിലും നിയമത്തിലും വിശ്വാസിക്കുന്നുവെന്നും യാഥാര്‍ഥ്യമറിയാതെ വാര്‍ത്ത നല്‍കരുതെന്നും പോറ്റി പറഞ്ഞു.

ആരില്‍ നിന്നു പണം പിരിച്ചിട്ടില്ലെന്നും വാതില്‍ പുതുതായി നിര്‍മിച്ച് സ്വര്‍ണം പൂശി സമര്‍പ്പിച്ചു. അതാണ് കോട്ടയം ഇളമ്പള്ളി ക്ഷേത്രത്തില്‍ പൂജിച്ചതെന്നും ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം. ദേവസ്വം ബോര്‍ഡ് നല്‍കിയത് ചെമ്പുപാളികളാണെന്നായിരുന്നു പോറ്റിയുടെ ആരോപണം.

Next Story

RELATED STORIES

Share it