Latest News

ഗോവ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും

ഗോവ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും
X

പനാജി; അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ ആം ആദ്മി പാര്‍ട്ടി നാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. പനാജിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യമറിയിച്ചത്.

ഗോവയിലെ കോര്‍ട്ടാലിം ഗ്രാമത്തില്‍ ഞായറാഴ്ച മുതല്‍ കെജ്രിവാള്‍ വീടുവീടാന്തരം കയറിയിറങ്ങി തിരഞ്ഞെടുപ്പ് പ്രചരാണത്തില്‍ ഏര്‍പ്പെട്ടിരുന്നു. വരുന്ന ഫെബ്രുവരിയിലാണ് ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പ്.

പ്രചാരണത്തിന്റെ ഭാഗമായി കെജ്രിവാള്‍ ഗ്രാമീണരുമായി സംസാരിച്ചു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അനുഗമിച്ചു.

ഫെബ്രുവരി 14ാം തിയ്യതിയാണ് ഗോവ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 10ന് വോട്ടെണ്ണല്‍ നടക്കും അന്നുതന്നെ ഫലപ്രഖ്യാപനവും നടക്കും.

പഞ്ചാബ് നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പില്‍ ലോക്‌സഭാ എംപി ഭഗവത് മാനെയാണ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.

Next Story

RELATED STORIES

Share it