Latest News

ഭൗമ സൂചികയും, ഇ-ലേലവും: കശ്മീരിലെ കുങ്കുമപ്പാടങ്ങള്‍ നേട്ടങ്ങളുടെ പുതിയ വിളവെടുപ്പു കാലത്തേക്ക്

ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് ഒരു ഗ്രാമിന് 250 മുതല്‍ 300 രൂപ വരെ വിപണിയില്‍ വിലയുണ്ട്.

ഭൗമ സൂചികയും, ഇ-ലേലവും: കശ്മീരിലെ കുങ്കുമപ്പാടങ്ങള്‍ നേട്ടങ്ങളുടെ പുതിയ വിളവെടുപ്പു കാലത്തേക്ക്
X

പുല്‍വാമ: തെക്കന്‍ കശ്മീരിലെ മനോഹര പ്രദേശമായ പാംപോറിലെ, ക്രൂ പര്‍വതനിരകളാല്‍ വലയം ചെയ്യപ്പെട്ട കുങ്കുമപ്പാടങ്ങളില്‍ കര്‍ഷകര്‍ പ്രതീക്ഷയുടെ വിളവെടുപ്പു കാലത്തേക്ക് പ്രവേശിക്കുകയാണ്. കശ്മീര്‍ കുങ്കുപ്പൂവിന് ഭൗമ സൂചിക പദവി ലഭിച്ചതിനു ശേഷമുള്ള ആദ്യ വിളവെടുപ്പുകാലമാണ് വരുന്നത്. അതോടൊപ്പം കുങ്കുമപ്പൂവിന് ഉയര്‍ന്ന വില ലഭിക്കാന്‍ വഴിയൊരുക്കുന്ന തരത്തില്‍ ഇ-ലേലത്തിനും അവസരമൊരുങ്ങിക്കഴിഞ്ഞു.

കുങ്കുമപ്പൂവിന്റെ നാടായ പുല്‍വാമയില്‍ നിന്ന് പ്രതിവര്‍ഷം ഉയര്‍ന്ന നിലവാരമുള്ള 80 ക്വിന്റല്‍ കുങ്കുമപ്പൂവാണ് വിപണനം ചെയ്യുന്നത്. 120 കോടി രൂപ മുതല്‍ 140 കോടി വരെ ഇതുവഴി കര്‍ഷകര്‍ക്ക് ലഭിക്കുന്നു. ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് ഒരു ഗ്രാമിന് 250 മുതല്‍ 300 രൂപ വരെ വിപണിയില്‍ വിലയുണ്ട്. ഇതു വരെ ഇടനിലക്കാരാണ് അതിന്റെ പകുതിയും കൈക്കലാക്കിയിരുന്നത്. ഇ- ലേലം നടപ്പിലാവുന്നതോടെ അതിന് മാറ്റം വരും.

പുല്‍വാമ ജില്ലയിലെ കുങ്കുമ കേന്ദ്രമായ ദുസുവിലെ അത്യാധുനിക സ്പൈസ് പാര്‍ക്ക് ഏഷ്യയിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഉണക്കല്‍,ഗ്രേഡിങ്, സംസ്‌ക്കരണം എന്നിവക്കെല്ലാം ഇവിടെ നിന്നും സഹായം നല്‍കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് പുല്‍വാമയിലെ കുങ്കുമത്തിന് ഭൗമസൂചിക പദവി ലഭിച്ചത്. ഇതിന്റെ പ്രതിഫലനം വിലയിലുമുണ്ടാകും. നിറവും സൗരഭ്യവും സ്വാദും കാരണം ലോകത്ത് ഏറ്റവും മികച്ചതായി കണക്കാക്കുന്നതാണ് കശ്മീരി കുങ്കുമം. സ്പൈസ് പാര്‍ക്കില്‍ രണ്ട് മെട്രിക് ടണ്‍ പൂക്കള്‍ വീതം 48 മണിക്കൂര്‍ നേരത്തേക്ക് സൂക്ഷിക്കാന്‍ കഴിയും. കുങ്കുമം രൂപപ്പെടുന്ന പുഷ്പത്തിന്റെ ഇതളുകള്‍ വേര്‍പെടുത്തിയ ശേഷം, കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ കോഡ് ചെയ്യുകയും ശാസ്ത്രീയമായി ഉണക്കി സൂക്ഷിക്കുകയും ചെയ്യുമെന്ന് സ്‌പൈസ് പാര്‍ക്കിന്റെ പ്രോജക്ട് മാനേജര്‍ അബ്ദുള്‍ റാഷിദ് ഇലാഹി പറയുന്നു. ഇ-ലേലം പോര്‍ട്ടലിലൂടെ കര്‍ഷകര്‍ക്ക് കുങ്കുമം നേരിട്ട് വില്‍ക്കാന്‍ കഴിയും, അത് വഴി അവര്‍ക്ക് മികച്ച വില ലഭിക്കും. ജിഐ ടാഗ് ആധികാരികതയുടെ മുദ്രയാണ്, - ഇ-ലേലത്തിന്റെ ചുമതലയുള്ള ഡോ. ഇനാം-ഉര്‍ റസൂല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it