Latest News

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ, മുംബൈയില്‍ 95

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ, മുംബൈയില്‍ 95
X

മുംബൈ: രാജ്യത്ത് പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു. മുംബൈയില്‍ പെട്രോളിന്റെ വില ഏകദേശം 95 രൂപയ്ക്കടുത്തായി. ഡീസല്‍ 85 രൂപയായിട്ടുണ്ട്. മറ്റു നഗരങ്ങളില്‍ ഡീസലിന് 85.32 രൂപയായി. തുടര്‍ച്ചയായി നാലാം ദിവസമാണ് മുംബൈയില്‍ വില വര്‍ധിപ്പിക്കുന്നത്.

അതേസമയം കേരളത്തില്‍ പെട്രോള്‍ വില ഇന്ന് 30 പൈസയും ഡീസലിന് 38 പൈസയും വര്‍ധിപ്പിച്ചു. പെട്രോളിന് തിരുവനന്തപുരത്ത് 90 രൂപ 39 പൈസയായി. കൊച്ചിയില്‍ ഇത് 88 രൂപ 60 പൈസയാണ്.

ഡീസലിന് തിരുവനന്തപുരത്തെ വില 84 രൂപ 50 പൈസയും കൊച്ചിയില്‍ 83 രൂപ 15 പൈസയുമാണ്. സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഈ കാലയളവില്‍ പെട്രോളിന് 1 രൂപ 49 പൈസയും ഡീസലിന് 1 രൂപ 69 രൂപയും വര്‍ധിച്ചു.

Next Story

RELATED STORIES

Share it