Latest News

സൗജന്യ റേഷന്‍ വിതരണം ജൂലൈ 9 മുതല്‍

മാണിക്യവിളാകം വാര്‍ഡില്‍ 244, 242, 238, 303 നമ്പര്‍ റേഷന്‍ കടകളിലും പൂന്തുറ വാര്‍ഡില്‍ 269, 302, 241 നമ്പര്‍ റേഷന്‍ കടകളിലും പുത്തന്‍പള്ളി വാര്‍ഡില്‍ 245, 286, 274, 259 നമ്പര്‍ റേഷന്‍കടകളിലും സൗജന്യ റേഷന്‍ വിതരണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സൗജന്യ റേഷന്‍ വിതരണം ജൂലൈ 9 മുതല്‍
X

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയ്ക്കു കീഴിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളില്‍ രോഗവ്യാപന തോതില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ഈ വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും അടിയന്തര സഹായമായി അഞ്ച് കിലോ അരി സൗജന്യമായി സര്‍ക്കാര്‍ വിതരണം ചെയ്യുന്നു.

മാണിക്യവിളാകം വാര്‍ഡില്‍ 244, 242, 238, 303 നമ്പര്‍ റേഷന്‍ കടകളിലും പൂന്തുറ വാര്‍ഡില്‍ 269, 302, 241 നമ്പര്‍ റേഷന്‍ കടകളിലും പുത്തന്‍പള്ളി വാര്‍ഡില്‍ 245, 286, 274, 259 നമ്പര്‍ റേഷന്‍കടകളിലും സൗജന്യ റേഷന്‍ വിതരണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജൂലൈ ഒന്‍പതിന് 0 മുതല്‍ 3 വരെ നമ്പരുകളില്‍ അവസാനിക്കുന്ന കാര്‍ഡുകാരും ജൂലൈ പത്തിന് 4 മുതല്‍ 6 വരെ അവസാനിക്കുന്ന കാര്‍ഡുകാരും ജൂലൈ 11ന് 7 മുതല്‍ 9 വരെ അവസാനിക്കുന്ന കാര്‍ഡുകാരും റേഷന്‍ വാങ്ങാനെത്തണം. രാവിലെ ഏഴുമണി മുതല്‍ 11 വരെയായിരിക്കും റേഷന്‍ കടകളുടെ പ്രവര്‍ത്തനം

Next Story

RELATED STORIES

Share it