Latest News

സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; 128 കഞ്ചാവ് പൊതികളുമായി നാലു യുവാക്കള്‍ പിടിയില്‍

നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്‌കൂളിന് സമീപം വാടകക്ക് എടുത്ത് താമസിക്കുന്ന വിഷ്ണു (19), സഹോദരന്‍ അനന്തു (20), പള്ളിച്ചല്‍ പുന്നമൂട് സ്‌കൂളിന് സമീപം തുഷാര ഭവനില്‍ ഷാന്‍ (18), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; 128 കഞ്ചാവ് പൊതികളുമായി നാലു യുവാക്കള്‍ പിടിയില്‍
X

തിരുവനന്തപുരം: പൗഡിക്കോണം പാലത്തറ മടത്തുവിളാകത്ത് വീട് വാടകക്ക് എടുത്ത് കഞ്ചാവ് വില്‍പ്പന നടത്തി വന്ന നാലു പേരെ സിറ്റി ഷാഡോ പോലിസ് പിടികൂടി. നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്‌കൂളിന് സമീപം വാടകക്ക് എടുത്ത് താമസിക്കുന്ന വിഷ്ണു (19), സഹോദരന്‍ അനന്തു (20), പള്ളിച്ചല്‍ പുന്നമൂട് സ്‌കൂളിന് സമീപം തുഷാര ഭവനില്‍ ഷാന്‍ (18), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ കഞ്ചാവ് ലോബിയുടെ മുഖ്യകണ്ണികളാണ് ഇവര്‍. ഇവര്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും വീട് വാടകക്ക് എടുത്ത് സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുകയാണ് ഇവരുടെ രീതി. ഫോണ്‍ മുഖാന്തിരം വിളിക്കുന്നവര്‍ക്കാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്.

അപരിചിതര്‍ക്കോ വിശ്വാസമില്ലാത്തവര്‍ക്കൊ കഞ്ചാവ് നല്‍കാറില്ലായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് 200 രൂപയുടെ 128 ഓളം കഞ്ചാവ് പൊതികളാണ് കണ്ടെടുത്തത്. നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വീടുമാറി പുതിയ താവളം കണ്ടെത്തുകയാണ് ഇവരുടെ രീതി. പോലിസ് പിടികൂടാതിരിക്കാനായി ചെറുസംഘങ്ങളായി തിരിഞ്ഞ് നഗരത്തിലെ പല സ്ഥലങ്ങളിലായി ചെറിയ കാലയളവില്‍ വീട് വാടകക്കെടുത്താണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്.

ഡിസിപിമാരായ ആര്‍ ആദിത്യ, മുഹമ്മദ് ആരിഫ്, ജില്ലാ ക്രൈം ബ്രാഞ്ച് എസി എംഎസ് സന്തോഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എ സി പ്രമോദ് കുമാര്‍, ശ്രീകാര്യം എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്, എസ്‌ഐ സജികുമാര്‍ ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it