Latest News

തൃശൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

തൃശൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു
X

തൃശൂര്‍: ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൃശൂര്‍ എറവിലാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ എല്‍ത്തുരുത്ത് സ്വദേശി സി ഐ വിന്‍സന്റ് (61), ഭാര്യ മേരി (56), വിന്‍സെന്റിന്റെ സഹോദരന്‍ തോമസ്, ജോസഫ് എന്നിവരാണ് മരിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ റിട്ട. അധ്യാപകനാണ് സി ഐ വിന്‍സന്റ്. അരിമ്പൂര്‍ എറവ് സ്‌കൂളിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45നായിരുന്നു അപകടം. കാഞ്ഞാണിയില്‍നിന്ന് തൃശൂരിലേക്ക് പോവുന്ന കാറും വാടാനപ്പള്ളി ഭാഗത്തേക്ക് പോവുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.

ചാവക്കാട് ബന്ധുവീട്ടിലെ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തൃശൂരില്‍ നിന്ന് വാടാനപ്പള്ളിയിലേക്ക് പോവുകയായിരുന്ന തരകന്‍സ് ബസ്സിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടത്തിന്റെ ശക്തിയില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. രണ്ടുപേരുടെ മൃതദേഹം തൃശൂരിലെ സ്വകാര്യാശുപത്രിയിലേക്കും രണ്ട് മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്കും മാറ്റിയതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it