പോപുലര്‍ഫ്രണ്ട് മുന്‍ നേതാവ് ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളി
BY BRJ13 Oct 2022 7:42 AM GMT
X
BRJ13 Oct 2022 7:42 AM GMT
ന്യൂഡല്‍ഹി: ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് മുന്‍ നേതാവ് ഇ അബുബക്കര്‍ നല്കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തളളി. പോപുലര്‍ ഫ്രണ്ടിനെതിരേ എന്‍ഐഎ ചുമത്തിയ കേസില്‍ കുറ്റാരോപിതനാണ്.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.
കാന്‍സര്‍ ബാധിതനായ ഇ അബൂബക്കര്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനിടയിലാണ് അറസ്റ്റ്. ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കണമെന്ന് നിര്‍ദേശിച്ചാണ് ഹൈക്കോടതി ഹരജി മടക്കിയത്.
പോപുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും സപ്തംബര്‍ 28ന് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. നിരോധന ഉത്തരവ് ഇപ്പോള്‍ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ട്രിബ്യൂണലിന്റെ പരിഗണനയിലാണ്.
നിരോധനവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.
Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT