Latest News

യോഗി സര്‍ക്കാരിലെ മുന്‍ മന്ത്രി ദാരാ സിങ് ചൗഹാന്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

യോഗി സര്‍ക്കാരിലെ മുന്‍ മന്ത്രി ദാരാ സിങ് ചൗഹാന്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു
X

ലഖ്‌നോ: യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗവും ബിജെപി എംഎല്‍എയുമായ ദാരാ സിങ് ചൗഹാന്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന്ു. മധുബന്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ചൗഹാന്‍. ലഖ്‌നോവില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടിപ്രവേശം. സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സെയ്‌നി എന്നിവര്‍ക്കൊപ്പം ബിജെപി വിട്ട മൂന്നാമത്തെ മന്ത്രിയാണ് ചൗഹാന്‍.

അപ്്‌നാ ദള്‍- എസ് എംഎല്‍എ ആര്‍ കെ വര്‍മയും ഇന്ന് സമാജ് വാദിയില്‍ ചേര്‍ന്നു. ബിജെപിയുടെ സഖ്യകക്ഷിയാണ് അപനാദള്‍ എസ്.

മൗര്യ, സെയ്‌നി, മറ്റ് അഞ്ച് എംഎല്‍എമാര്‍ എന്നിവര്‍ വെള്ളിയാഴ്ച ഔദ്യോഗികമായി എസ്പിയില്‍ ചേര്‍ന്നിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് നിരവധി എംഎല്‍എമാര്‍ ഒന്നിനു പിറകെ ഒന്നായി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

അടുത്ത മാസം ഏഴ് ഘട്ടങ്ങളായാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനിടയിലാണ് ബിജെപി നേതാക്കളുടെ കാല് മാറ്റം.

Next Story

RELATED STORIES

Share it