മൂവാറ്റുപുഴയിലെ വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; ആറുപേര്‍ ആശുപത്രിയില്‍
BY NSH30 Jan 2023 7:23 AM GMT
X
NSH30 Jan 2023 7:23 AM GMT
കൊച്ചി: വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ വെള്ളൂര്‍കുന്നത്തെ ആതുരാശ്രമം ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിന്റെ കാന്റീന്‍ നഗരസഭ അടപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റലിലെ മൂന്നുപേരെ ശാരീരീക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച മൂന്നുപേര്‍ക്ക് കൂടി ഛര്‍ദി അനുഭവപ്പെട്ടതോടെ ഇവരെയും ആശുപത്രിയിലെത്തിച്ചു. നിലവില്‍ ആറുപേരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോസ്റ്റല്‍ പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ലാബ് പരിശോധനാഫലം വന്നശേഷമേ ഭക്ഷ്യവിഷബാധയാണോ എന്ന കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT