Latest News

ഫ്‌ളോട്ടില്ലകള്‍ രണ്ടു ദിവസത്തിനുള്ളില്‍ ഗസയില്‍ എത്തും

ഫ്‌ളോട്ടില്ലകള്‍ രണ്ടു ദിവസത്തിനുള്ളില്‍ ഗസയില്‍ എത്തും
X

ഏഥന്‍സ്: ഗസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കാന്‍ പുറപ്പെട്ട 44 ബോട്ടുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ ഗസയില്‍ എത്തും. ഫലസ്തീനികള്‍ക്ക് വേണ്ട മരുന്നുകളും മറ്റു മാനുഷിക സഹായങ്ങളുമായാണ് ബോട്ടുകള്‍ എത്തുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 500 പ്രതിനിധികളാണ് ബോട്ടുകളില്‍ ഉള്ളത്. ഇസ്രായേലി സൈന്യം പ്രവര്‍ത്തിക്കുന്ന ഓറഞ്ച് സോണില്‍ ബോട്ടുകള്‍ ഉടന്‍ പ്രവേശിക്കും. എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ജോണി എം എന്ന ബോട്ട് പിന്‍വാങ്ങിയിട്ടുണ്ട്. ബോട്ടുകള്‍ക്ക് ഇറ്റലിയും സ്‌പെയ്‌നും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ച്, ഇസ്രായേല്‍ ആക്രമിച്ചാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനാണ് ഇത്. അതേസമയം, തുര്‍ക്കിയുടെ സൈനിക ഡ്രോണുകളും ബോട്ടുകളെ പിന്തുടരുന്നു. ബോട്ടുകളെ തടയാന്‍ ഇസ്രായേലി കമാന്‍ഡോകള്‍ എത്തുമെന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it