Latest News

ജമ്മു കശ്മീരില്‍ 5 സായുധരെ വെടിവച്ചുകൊന്നു

ജമ്മു കശ്മീരില്‍ 5 സായുധരെ വെടിവച്ചുകൊന്നു
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് ഇടങ്ങളിലായി അഞ്ച് സായുധരെ സുരക്ഷാസേന വെടിവച്ചുകൊന്നു. കശ്മീരിലെ കുഗാം ജില്ലയിലാണ് വെടിവയ്പ് നടന്നത്.

കുഗാമില്‍ പോംബെയിലും ഗോപാര്‍പോറയിലുമാണ് ഏറ്റുമുട്ടലുകള്‍ നടന്നത്.

മരിച്ചവര്‍ റസിസ്റ്റന്‍സ് ഫ്രണ്ടില്‍ പെട്ടവരാണെന്ന് പോലിസ് അറിയിച്ചു.

ഇതിനു പുറമെ സായുധരുടെ കൂട്ടാളികളെന്ന് ആരോപിച്ച് പോലിസ് രണ്ട് പേരെ പുല്‍വാമയില്‍ അറസ്റ്റ് ചെയ്തു. ഇവരുടെ അറസ്റ്റോടെ ഗുരുതരമായ ഒരു സ്‌ഫോടനം ഒഴിവാക്കാനയെന്ന് പോലിസ് അവകാശപ്പെട്ടു.

കുല്‍ഗാമില്‍ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലിസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടന്ന വെടിവയ്പിലാണ് സായുധര്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ അഫാഖ് സിക്കന്ദരാണെന്ന് പോലിസ് അവകാശപ്പെട്ടു.

കീഴടങ്ങാനുളള അവരം നല്‍കിയെങ്കിലും സായുധര്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it