കനത്ത മഴയില്‍ വീടിനു മേല്‍ കുന്നിടിഞ്ഞു വീണു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു
മുബൈയിലെ കല്‍വയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം.
BY SRF19 July 2021 5:53 PM GMT

X
SRF19 July 2021 5:53 PM GMT
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ താനെയില്‍ കുന്നിടിഞ്ഞു വീണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. നാലു വീടുകള്‍ തകരുകയും ചെയ്തു. മുബൈയിലെ കല്‍വയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം.
കനത്ത മഴയെ തുടര്‍ന്ന് ഖോലൈങ്കാര്‍ കുന്നില്‍ നിന്ന് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞു വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സുദം പി യാദവ്, ഭാര്യ വിധാവതി ദേവി, മക്കളായ രവി കിഷന്‍, സിമ്രാന്‍, സന്ധ്യ എന്നിവരാണ് മരിച്ചത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ മൂന്നുപേര്‍ കല്‍വയിലെ ഛത്രപതി ശിവജി ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ 150 കുടുംബങ്ങളെ പ്രദേശത്ത് നിന്നു മാറ്റി പാര്‍പ്പിച്ചു.
Next Story
RELATED STORIES
മുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര് വധം: ഇന്ത്യന് ഹൈക്കമ്മീഷണറെ സ്കോട്ട്ലന്ഡ് ഗുരുദ്വാരയില് ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്
30 Sep 2023 6:30 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMT