Latest News

പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയിലെത്തി, വിമാനത്തില്‍ 177 യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാല് കൈക്കുഞ്ഞുങ്ങളും

പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയിലെത്തി, വിമാനത്തില്‍ 177 യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാല് കൈക്കുഞ്ഞുങ്ങളും
X

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പ്രവാസികളുമായുളള ആദ്യ വിമാനം നെടുമ്പാശ്ശേരിയിലെത്തി. വ്യാഴാഴ്ച രാത്രി 10.08 മണിക്കാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ്സിന്റെ അബൂദാബിയില്‍ നിന്നുള്ള യാത്രാവിമാനം എത്തിയത്. 49 ഗര്‍ഭിണികളും നാല് കൈക്കുഞ്ഞുങ്ങളും അടക്കം വിമാനത്തില്‍ 177 യാത്രക്കാരാണ് ഉള്ളത്. തിരികെയെത്തിയവരുടെ വൈദ്യപരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. വിമാനത്തില്‍ കയറും മുമ്പ് എല്ലാവരുടെയും ആരോഗ്യപരിശോധന പൂര്‍ത്തിയാക്കിയിരുന്നു. റാപിഡ് ടെസ്റ്റ് നടത്തി കൊവിഡ് ഇല്ലെന്നും ഉറപ്പും വരുത്തിയിരുന്നു. എങ്കിലും നെടുമ്പാശ്ശേരിയിലും എല്ലാവരെയും പരിശോധിക്കുന്നുണ്ട്.

രോഗലക്ഷണങ്ങളുള്ളവരെ നേരെ മെഡിക്കല്‍ കോളജിലേക്ക മാറ്റും. അല്ലാത്തവരെ അവരവരുടെ ജില്ലകളില്‍ 14 ദിവസം ക്വാറന്റീനില്‍ പാര്‍പ്പിക്കും.

രണ്ട് ഘട്ടമായാണ് ക്വാറന്റീനില്‍ പാര്‍പ്പിക്കുക. ആദ്യ ഏഴ് ദിവസം കഴിഞ്ഞാല്‍ അവര്‍ക്ക് വീട്ടിലേക്ക് മടങ്ങി അവിടെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേസമയം ഗര്‍ഭിണികള്‍ക്ക് നേരെ വീട്ടിലെത്തി ക്വാറന്റീനില്‍ കഴിയാം. യാത്രക്കാരെ കൊണ്ടുപോകാനായി കെഎസ്ആര്‍ടിസി ബസ്സുകള്‍ തയ്യാറാക്കിയിട്ടുണ്ട്. നേരെ വീട്ടില്‍ പോകാന്‍ അനുമതിയുള്ളവര്‍ക്ക് ടാക്‌സികളും സ്വകാര്യവാഹനങ്ങളും ഉപയോഗിക്കാം.

യാത്രക്കാരുടെ ജില്ല തിരിച്ച കണക്ക് ഇങ്ങനെ: തൃശൂര്‍ 73, പാലക്കാട് 13, മലപ്പുറം 23, കാസര്‍കോഡ് 1, ആലപ്പുഴ 15, കോട്ടയം 13, പത്തനംതിട്ട 8.

Next Story

RELATED STORIES

Share it