Latest News

കുവൈത്ത് അംഘാരയിലെ പ്ലാസ്റ്റിക് മാലിന്യസംസ്‌കരണ കമ്പനിയില്‍ തീപിടിത്തം

കുവൈത്ത് അംഘാരയിലെ പ്ലാസ്റ്റിക് മാലിന്യസംസ്‌കരണ കമ്പനിയില്‍ തീപിടിത്തം
X

കുവൈത്ത് സിറ്റി: അംഘാര പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യസംസ്‌കരണ കമ്പനിയില്‍ തീപിടിത്തം. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിന് പിന്നാലെ കുവൈത്ത് ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ആറു യൂണിറ്റുകളാണ് തീയണയ്ക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. തീപിടിത്തത്തെ തുടര്‍ന്ന് വലിയ പുകമേഘങ്ങള്‍ രൂപപ്പെട്ടെങ്കിലും ആളപായമോ ഗുരുതര പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് കുവൈത്ത് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. തീയണച്ചതോടെ പ്രദേശത്തെ ആശങ്കകള്‍ മാറിയതായും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it