Latest News

ഫെര്‍ണാണ്ടസിന്റെ ഗോള്‍ തുണയായി; സ്പര്‍സിനെതിരേ യുനൈറ്റഡിന് സമനില

ഫെര്‍ണാണ്ടസിന്റെ ഗോള്‍ തുണയായി; സ്പര്‍സിനെതിരേ യുനൈറ്റഡിന് സമനില
X

മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന സൂപ്പര്‍ മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില. തോല്‍വി വഴങ്ങേണ്ട മല്‍സരത്തില്‍ നിന്ന് യുനൈറ്റഡിനെ രക്ഷിച്ചത് ബ്രൂണോ ഫെര്‍ണാണ്ടസാണ്. 27ാം മിനിറ്റില്‍ ബെര്‍ഗ്വിന്‍ ഡി ഹിയയാണ് സ്പര്‍സിന്റെ ഗോള്‍ നേടിയത്. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും യുനൈറ്റഡിന് അത് മുതലാക്കാന്‍ കഴിഞ്ഞില്ല. ഡിഫന്‍സിലെ പിഴവും അവര്‍ക്ക് വിനയായി. പോഗ്ബെയുടെ ഡ്രിബിളിംങ് തടയാന്‍ ശ്രമിച്ചതിനാണ് യുനൈറ്റഡിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചത്. ലീഗില്‍ യുനൈറ്റഡിന് അഞ്ചാം സ്ഥാനവും ടോട്ടന്‍ഹാമിന് എട്ടാം സ്ഥാനവുമാണുള്ളത്.


Next Story

RELATED STORIES

Share it