Latest News

ഫെമ നിയമലംഘനം അന്വേഷിക്കാന്‍ അധികാരമില്ല; ഇഡിക്കെതിരേ കിഫ്ബി ഹൈക്കോടതിയില്‍

ഫെമ നിയമലംഘനം അന്വേഷിക്കാന്‍ അധികാരമില്ല; ഇഡിക്കെതിരേ കിഫ്ബി ഹൈക്കോടതിയില്‍
X

കൊച്ചി: മസാല ബോണ്ട് പുറപ്പെടുവിച്ചതില്‍ ഇഡി അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും കേരള ഹൈക്കോടതിയെ സമീപിച്ചു. ഫെമ നിയമ ലംഘനം ഇഡിക്ക് അന്വേഷിക്കാന്‍ അധികാരമില്ല, റിസര്‍വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടതെന്ന് കിഫ്ബി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കി. ഇഡി 2021 മുതല്‍ തുടര്‍ച്ചയായി സമന്‍സ് അയച്ച് പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണെന്നും കിഫ്ബി സിഇഒ കെ എം എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ 2021 മാര്‍ച്ച് മുതല്‍ ഇഡി സമന്‍സ് അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്ന് ഹരജിയില്‍ പറയുന്നു. ഒന്നര വര്‍ഷതിനിടെ നിരവധി തവണ ഇഡി ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കി. എന്നാല്‍, കിഫ്ബി ഫെമ ലംഘനം നടത്തിയെന്ന് ഇഡിയ്ക്ക് പോലും തെളിവുകളില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇഡിയുടെ നടപടി രാഷ്ട്രീയപ്രേരിതമാണ്.

വിദേശനാണ്യ വിനിമയചട്ടത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇഡി സമന്‍സ് അയച്ചത് ഉദ്യോഗസ്ഥരെ മനപ്പൂര്‍വം ബുദ്ധിമുട്ടിക്കാനാണെന്ന് സിഇഒ കെ.എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവരടക്കം നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അടക്കമുള്ളവര്‍ക്ക് പിന്നാലെയാണ് ഇഡി നിലവിലെ സമന്‍സ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

വികസന ആവശ്യങ്ങള്‍ക്കായി റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്ന് ഹരജിയില്‍ പറയുന്നു. ഹരജി ജസ്റ്റിസ് വി ജി അരുണ്‍ 16 ന് പരിഗണിക്കും. സമന്‍സിനെതിരേ തോമസ് ഐസക്ക് നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലാണ്. കിഫ്ബിക്കെതിരായ അന്വേഷണത്തില്‍ അടുത്ത ബുധനാഴ്ച വരെ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ യാതൊരു നടപടിയുമുണ്ടാവില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it