Latest News

യോഗാഭ്യാസത്തിനിടയില്‍ താഴെ വീണു; കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫര്‍ണാണ്ടസ് ആശുപത്രിയില്‍

യോഗാഭ്യാസത്തിനിടയില്‍ താഴെ വീണു; കോണ്‍ഗ്രസ്  നേതാവ് ഓസ്‌കര്‍ ഫര്‍ണാണ്ടസ് ആശുപത്രിയില്‍
X

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ഓസ്‌കര്‍ ഫര്‍ണാണ്ടസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച യോഗ അഭ്യസിപ്പിക്കുന്നതിനിടിയില്‍ അദ്ദേഹം താഴെ വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയായിരുന്നു യോഗാഭ്യാസം ചെയ്തിരുന്നത്.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് അദ്ദേഹമുള്ളത്.

അദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെ മുതലുണ്ട്. എല്ലാ ആഴ്ചയിലും ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it