അന്ധതയെ മറികടക്കാന്‍ ഫാത്തിമ അന്‍ഷി; എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് കംപ്യൂട്ടറിലൂടെ
സംസ്ഥാനത്ത് ആദ്യമായാണ് കാഴ്ച്ചവെല്ലുവിളി നേരിടുന്ന ഒരു പെണ്‍കുട്ടി സഹായികളില്ലാതെ കംപ്യൂട്ടര്‍ ഉപയോഗിച്ച് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്
മലപ്പുറം: അന്ധതയെ മറികടന്ന് സ്‌കൂള്‍ കലോത്സവ വേദികളില്‍ ശ്രദ്ധേനേടിയ പ്രമുഖ ഗായിക ഫാത്തിമ അന്‍ഷി എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് കംപ്യൂട്ടറിന്റെ സഹായത്തോടെ. സംസ്ഥാനത്ത് ആദ്യമായാണ് കാഴ്ച്ചവെല്ലുവിളി നേരിടുന്ന ഒരു പെണ്‍കുട്ടി സഹായികളില്ലാതെ കംപ്യൂട്ടര്‍ ഉപയോഗിച്ച് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഇതിന് ഫാത്തിമ അന്‍ഷിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം ലഭിച്ചു. എസ്എസ്എല്‍സി മോഡല്‍ പരീക്ഷയും ഫാത്തിമ അന്‍ഷി കംപ്യൂട്ടറിലാണ് എഴുതിയത്.
മേലാറ്റൂര്‍ ആര്‍ എം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഫാത്തിമ അന്‍ഷി ശ്രദ്ധേയയായ ഗായികയാണ്. 2015 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം എന്നിവയില്‍ ഒന്നാമതെത്തിയിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീത്തതില്‍ എ ഗ്രേഡ് നേടിയിട്ടുമുണ്ട്. പ്രമുഖ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയ ഫാത്തിമ അന്‍ഷി കേരള ഗവണ്‍മെന്റിന്റെ പ്രഥമ ഉജ്വല ബാല്യ അവാര്‍ഡ് ജേതാവ് കൂടിയാണ്. മേലാറ്റൂര്‍ എടപ്പറ്റയിലെ അബ്ദുല്‍ ബാരിയുടെയും എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദിന്റെ മകള്‍ ഷംലയുടെയും മകളാണ് ഫാത്തിമ അന്‍ഷി.
RELATED STORIES
ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര്‍ ഇരച്ചുകയറി; സംഘര്‍ഷം, നിരോധനാജ്ഞ
11 Sep 2024 6:36 PM GMT'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്‍പൊട്ടലില്‍ ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്‍സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില്‍ കാരായി രാജനെ കുടുക്കാന്‍ നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTയുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കമല ഹാരിസ് ജയിച്ചാല്‍ രണ്ടു...
11 Sep 2024 3:05 PM GMTകോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ഗവ. വനിതാ കോളജില്‍ സംഘര്‍ഷം
11 Sep 2024 2:25 PM GMT