Top

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളെ പിന്നാലെ നടന്ന് ശല്യം ചെയ്തു; യുവാവിനെ പിതാവ് അടിച്ചുകൊന്നു

. 22 കാരനായ രാജേഷാണ് കൊല്ലപ്പെട്ടത്. 16കാരിയായ വിദ്യാര്‍ഥിനിയെ രാജേഷ് പിന്നാലെകൂടി ശല്യപ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതനായ പിതാവ് നാട്ടുകാരുടെ കണ്‍മുന്നില്‍ വച്ച് യുവാവിനെ അടിച്ചുകൊല്ലുകയായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളെ പിന്നാലെ നടന്ന് ശല്യം ചെയ്തു; യുവാവിനെ പിതാവ് അടിച്ചുകൊന്നു
X

ചെന്നൈ: മകളെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടയിലെ പരനൂരിലാണ് സംഭവം. 22 കാരനായ രാജേഷാണ് കൊല്ലപ്പെട്ടത്. 16കാരിയായ വിദ്യാര്‍ഥിനിയെ രാജേഷ് പിന്നാലെകൂടി ശല്യപ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതനായ പിതാവ് നാട്ടുകാരുടെ കണ്‍മുന്നില്‍ വച്ച് യുവാവിനെ അടിച്ചുകൊല്ലുകയായിരുന്നു.

മകളെ ശല്യം ചെയ്യരുതെന്ന് 38കാരനായ പിതാവ് പലതവണ രാജേഷിനെ താക്കീതു നല്‍കിയിരുന്നെങ്കിലും രാജേഷ് ശല്യം ചെയ്യല്‍ തുടരുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് പലചരക്കു കടയില്‍ പോയി മടങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് യുവാവ് വീണ്ടും ശല്യം ചെയ്യുകയും പിതാവ് ഇത് കാണാനിടയാവുകയുമായിരുന്നു. പ്രകോപിതനായ സുരേഷ് രാജേഷിനെ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിയേറ്റ രാജേഷ് ബോധരഹിതനായി നിലത്തുവീണു.

നാട്ടുകാര്‍ വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പിതാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it