Latest News

എഥനോള്‍ ഫാക്ടറിക്കെതിരായ കര്‍ഷകസമരം വിജയത്തിലേക്ക്

എഥനോള്‍ ഫാക്ടറിക്കെതിരായ കര്‍ഷകസമരം വിജയത്തിലേക്ക്
X

ഹനുമാന്‍ഗഢ്: രാജസ്ഥാനില്‍ പുതുതായി നിര്‍മ്മിക്കുന്ന എഥനോള്‍ ഫാക്ടറിക്കെതിരായ കര്‍ഷകപ്രക്ഷോഭം വിജയത്തിലേക്ക് നീങ്ങുന്നു. സ്ത്രീകളടക്കം ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്ത മഹാപഞ്ചായത്താണ് ഹനുമാന്‍ഗഢില്‍ അരങ്ങേറിയത്. ഫാക്ടറിക്കെതിരായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. എഥനോള്‍ ഫാക്ടറി ജലചൂഷണത്തിനും, വായുമലിനീകരണത്തിനും, പാരിസ്ഥിതി ആഘാതത്തിനും വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം.

ഫാക്ടറി കാര്‍ഷികമേഖലയ്ക്ക് ആഘാതമുണ്ടാക്കുമെന്ന് ജില്ലാ കലക്ടറും എസ്പിയുമായി നടത്തിയ ചര്‍ച്ചയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് ഫാക്ടറിക്ക് ജനം എതിരാണെന്ന തീരുമാനം അധികാരികളെ അറിയിക്കാമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി. സമരം ചെയ്ത കര്‍ഷകര്‍ക്കെതിരായ കേസുകളും പിന്‍വലിക്കാമെന്നും തീരുമാനമുണ്ട്.

Next Story

RELATED STORIES

Share it