Latest News

കര്‍ഷക പ്രക്ഷോഭം: വെല്‍ഫെയര്‍ പാര്‍ട്ടി രാജ്ഭവന്‍ മാര്‍ച്ച് നാളെ

വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ് ക്യൂ ആര്‍ ഇല്യാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും

കര്‍ഷക പ്രക്ഷോഭം: വെല്‍ഫെയര്‍ പാര്‍ട്ടി രാജ്ഭവന്‍ മാര്‍ച്ച് നാളെ
X

തിരുവനന്തപുരം: രാജ്യത്ത് ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നാളെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റും കര്‍ഷക പ്രക്ഷോഭത്തിലെ മുന്നണി പോരാളിയുമായ ഡോ. എസ് ക്യൂ ആര്‍ ഇല്യാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പി റ്റി ജോണ്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, റസാഖ് പാലേരി, കെ എ ഷഫീഖ്, സുരേന്ദ്രന്‍ കരിപ്പുഴ, ജോസഫ് ജോണ്‍, ജബീന ഇര്‍ഷാദ്, ഷംസീര്‍ ഇബ്രാഹിം തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്യും. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും രാവിലെ 10.30 ന് രാജ്ഭവനിലേക്കുള്ള മാര്‍ച്ച് ആരംഭിക്കും.


Next Story

RELATED STORIES

Share it