ശരത് പവാറിനെതിരേ ഫേസ്ബുക്ക് പോസ്റ്റ്: മറാത്തി നടി അറസ്റ്റില്‍

മുംബൈ: എന്‍സിപി നേതാവ് ശരത് പവാറിനെതിരേ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച മറാത്തി നടി കേട്കി ചിതലേയെ താനെ പോലിസ് അറസ്റ്റ് ചെയ്തു.
നടി സ്വന്തമായി പോസ്റ്റ് എഴുതുകയായിരുന്നില്ല. മറ്റൊരാള്‍ എഴുതിയ പോസ്റ്റ് സ്വന്തം വാളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
പോസ്റ്റില്‍ ശരത് പവാറിനെക്കുറിച്ച് നേരിട്ടുള്ള പരാമര്‍ശമില്ല, പകരം അദ്ദേഹത്തിന്റെ സര്‍ നെയിം ആണ് ഉപയോഗിച്ചിരിക്കുന്നത്. പവാര്‍ എണ്‍പത് വയസ്സെന്നും എഴുതിയിട്ടുണ്ട്. ശരത് പവാറിന് 81 വയസ്സായി.
'നരകം കാത്തിരിക്കുന്നു', 'നിങ്ങള്‍ ബ്രാഹ്മണരെ വെറുക്കുന്നു', തുടങ്ങിയ ചില വാചകങ്ങള്‍ പോസ്റ്റിലുണ്ട്. പവാറിന്റെ പാര്‍ട്ടി ശിവസേനയും കോണ്‍ഗ്രസും ചേര്‍ന്ന് അധികാരം പങ്കിടുന്നതിനെക്കുറിച്ചായിരുന്നു പോസ്റ്റിലെ പരാര്‍മശം.
താനെയിലെ കല്‍വ പോസ്‌റ്റേഷനിലാണ് പരാതി ലഭിച്ചിരുന്നത്.
നവി മുംബൈയില്‍നിന്ന് ക്രൈംബ്രാഞ്ചാണ് ചിതലേയെ അറസ്റ്റ് ചെയ്തത്.
ഇന്ന് അവരുടെ വസതിയിലേക്ക് എന്‍സിപിക്കാര്‍ ചീമുട്ട എറിഞ്ഞിരുന്നു.
അപകീര്‍ത്തിപരാമര്‍ശത്തിനെതിരേ ഐപിസി 500, 501, 502(2), 153എ, എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കൂടാതെ ഐടി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എന്‍സിപി പ്രവര്‍ത്തകനാണ് പരാതിക്കാരന്‍.
RELATED STORIES
യുപി ഭവനില് ബലാല്സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര് കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന് മഴയെയും ഗുജറാത്തിനെയും തകര്ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT