Latest News

കക്കാട് ജി.എല്‍.പി സ്‌കൂളിന്റെ വിഷന്‍ 2025 പദ്ധതിക്കു ആവേശകരമായ തുടക്കം

കക്കാട് ജി.എല്‍.പി സ്‌കൂളിന്റെ വിഷന്‍ 2025 പദ്ധതിക്കു ആവേശകരമായ തുടക്കം
X

മുക്കം: കക്കാട് ഗവ. എല്‍.പി സ്‌കൂളിന്റെ വിഷന്‍ 2025 പദ്ധതിക്ക് പ്രൗഢമായ തുടക്കം. പദ്ധതി പ്രഖ്യാപനവും പുതിയ ക്ലാസ് റൂമിന്റെ പ്രവൃത്തി ഉദ്ഘാടനവും ലിന്റോ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ലോകത്തോര മാതൃകയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാവശ്യമായ എല്ലാവിധ സഹായവും ഉണ്ടാകുമെന്നും ഇത് നാടിന്റെ മുഖഛായ മാറ്റുന്ന ആവേശകരമായ ഇടപെടലാണെന്നും എം.എല്‍.എ പറഞ്ഞു.

ചടങ്ങില്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്ഥലത്തിനുള്ള പഞ്ചായത്ത് വിഹിതം ഈ ബജറ്റില്‍ തന്നെ വകയിരുത്തുമെന്നും പദ്ധതി വേഗം പൂര്‍ത്തിയാക്കാനുള്ള മാതൃകാപരമായ ഇടപെടലാണ് നടക്കുന്നതെന്നും അവര്‍ വിശദീകരിച്ചു.


സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി റിയാസ് വിഷന്‍ 2025 പദ്ധതി വിശദീകരിച്ചു. മുക്കം എ.ഇ.ഒ പി ഓംകാരനാഥന്‍ മുഖ്യാതിഥിയായി. സ്‌കൂള്‍ പ്രധാനാധ്യാപിക ജാനിസ് ജോസഫ് റിപോര്‍ട്ട് അവതരിപ്പിച്ചു. സി.കെ ഷരീഫ്, കക്കാട് പ്രവാസി കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തില്‍ ആമിന സ്വാഗതവും പി.ടി.എ പ്രസിഡന്റ് കെ.സി അഷ്‌റഫ് നന്ദിയും പറഞ്ഞു.

രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി, ആര്‍ക്കിടെക്ട് പി ജാഫറലി, മുന്‍ മെമ്പര്‍ ജി അബ്ദുല്‍ അക്ബര്‍, സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ ടി ഉമ്മര്‍, എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ കമറുന്നീസ മൂലയില്‍, മുന്‍ പ്രധാനാധ്യാപകരായ ഇ.പി മെഹറുന്നീസ ടീച്ചര്‍, സി.ടി അബ്ദുല്‍ഗഫൂര്‍ എന്നിവരടങ്ങിയ പ്രസീഡിയം പരിപാടി നിയന്ത്രിച്ചു. മെലോഡിയസ് കോഴിക്കോട് അവതരിപ്പിച്ച 'ഇശല്‍ വിരുന്നും' സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി. നാടന്‍ പാട്ടും മാപ്പിളപ്പാട്ടും ചലച്ചിത്ര ഗാനങ്ങളും കോര്‍ത്തിണക്കിയുള്ള ഇശല്‍ വിരുന്നോടെയാണ് പരിപാടി സമാപിച്ചത്.

സ്‌കൂള്‍ പുതുതായെടുത്ത കണ്ടോളിപ്പാറയിലെ 22 സെന്റ് സ്ഥലത്താണ് ലോകോത്തര മാതൃകയില്‍ വിഷന്‍ 2025 പദ്ധതി യാഥാര്‍ത്ഥ്യമാവുക. രണ്ടര കോടി രൂപയാണ് ഇതിന് ചെലവ് വരിക.

പരിപാടിക്ക് പി.ടി.എ വൈസ് പ്രസിഡന്റുമാരായ കെ ലുഖ്മാനുല്‍ ഹഖീം, മുനീര്‍ പാറമ്മല്‍, മുന്‍ പി.ടി.എ പ്രസിഡന്റുമാരായ ശിഹാബ് പുന്നമണ്ണ്, എടക്കണ്ടി അഹമ്മദ് കുട്ടി, ഷുക്കൂര്‍ മുട്ടാത്ത്, പുന്നമണ്ണ് അബ്ദുറഷീദ്, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നാഷാദ് എടത്തില്‍, നിസാര്‍ മാളിയേക്കല്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ജി ശംസുദ്ദീന്‍ മാസ്റ്റര്‍, ഫിറോസ് മാസ്റ്റര്‍, ഷഹനാസ് ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it