Latest News

യൂറോപ്പാ ; മിലാനും ആഴ്‌സണലിനും സമനില, യുനൈറ്റഡിനും സ്‌പര്‍സിനും ജയം, നപ്പോളിക്ക്‌ തോല്‍വി

ആഴ്‌സണലിനെ പോര്‍ച്ചുഗല്‍ ക്ലബ്ബ്‌ ബെന്‍ഫിക്ക 1-1 സമനിലയില്‍ പിടിച്ചു.

യൂറോപ്പാ ; മിലാനും ആഴ്‌സണലിനും സമനില, യുനൈറ്റഡിനും സ്‌പര്‍സിനും ജയം, നപ്പോളിക്ക്‌ തോല്‍വി
X



മാഡ്രിഡ്‌:യൂറോപ്പാ ലീഗില്‍ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരങ്ങള്‍ക്ക്‌ തുടക്കം. സ്‌പാനിഷ്‌ പ്രമുഖരായ റയല്‍ സോസിഡാഡിനെ മാഞ്ച്‌സറ്റര്‍ യുനൈറ്റഡ്‌ എതിരില്ലാത്ത നാല്‌ ഗോളിന്‌ തോല്‍പ്പിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസ്‌ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ റാഷ്‌ഫോഡ്‌, ജെയിംസ്‌ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. സീരി എയിലെ ഒന്നാം സ്ഥാനക്കാരായ എ സി മിലാനെ സെര്‍ബിയന്‍ ക്ല്‌ബ്ബ്‌റെഡ്‌ സ്റ്റാര്‍ ബെല്‍ഗ്രേഡ്‌ 2-2 സമനിലയില്‍ പിടിച്ചു. ഇംഗ്ലിഷ്‌ ക്ലബ്ബ്‌ ടോട്ടന്‍ഹാം ഓസ്‌ട്രിയന്‍ ക്ലബ്ബ്‌ ആര്‍എസ്‌ പെല്ലറ്റസിനെ 4-1ന്‌ തോല്‍പ്പിച്ചു. സണ്‍ ഹേങ്‌ മിന്‍, ഗെരത്‌ ബെയ്‌ല്‍, ലൂക്കാസ്‌ മോറാ, ആല്‍വ്‌സ്‌ മോറിസ്‌ എന്നിവരാണ്‌ സ്‌പര്‍സിനായി സ്‌കോര്‍ ചെയ്‌തവര്‍. ചെക്ക്‌ റിപ്പബ്ലിക്ക്‌ ക്ലബ്ബായ സ്ലാവിയാ പ്രാഗ്‌ ലെസ്റ്റര്‍ സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. ഇറ്റാലിയന്‍ ശക്തികളായ റോമ പോര്‍ച്ചുഗ്രീസ്‌ പ്രമുഖരായ സ്‌പോര്‍ട്ടിങ്‌ ബ്രാഗിനെ എതിരില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ ജര്‍മ്മന്‍ ക്ലബ്ബ്‌ ബയേണിനെ സ്വിസ്‌ ക്ലബ്ബ്‌ യങ്‌ ബോയസ്‌ 4-3ന്‌ തറപറ്റിച്ചു. ആഴ്‌സണലിനെ പോര്‍ച്ചുഗല്‍ ക്ലബ്ബ്‌ ബെന്‍ഫിക്ക 1-1 സമനിലയില്‍ പിടിച്ചു.സ്‌പാനിഷ്‌ ക്ലബ്ബ്‌ വിയ്യാറല്‍ മറ്റൊരു ഓസ്‌ട്രിയന്‍ ക്ലബ്ബായ ആര്‍ ബി സാല്‍സ്‌ബര്‍ഗിനെ എതിരില്ലാത്ത രണ്ട്‌ ഗോളിന്‌ പിടിച്ചുകെട്ടി. നപ്പോളിയെ ഗ്രനാഡ രണ്ട്‌ ഗോളിനും തോല്‍പ്പിച്ചു. ഹോളണ്ട്‌ ക്ലബ്ബായ പിഎസ്‌ വി ഐന്‍ന്തോവനെ ഗ്രീക്ക്‌ ക്ലബ്ബ്‌്‌ ഒളിമ്പ്യാക്കോസ്‌ 4-2 നും തോല്‍പ്പിച്ചു.




Next Story

RELATED STORIES

Share it