Latest News

യൂറോ കപ്പ്; ഇംഗ്ലണ്ടും ക്രൊയേഷ്യയും പ്രീക്വാര്‍ട്ടറില്‍

തോല്‍വിയോടെ സ്‌കോട്ട്‌ലാന്റ് പുറത്തായി.

യൂറോ കപ്പ്; ഇംഗ്ലണ്ടും ക്രൊയേഷ്യയും പ്രീക്വാര്‍ട്ടറില്‍
X


വെംബ്ലി: ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഇംഗ്ലണ്ടും സ്‌കോട്ട്‌ലാന്റിനെ 3-1ന് തോല്‍പ്പിച്ച് ക്രൊയേഷ്യയും യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ 12ാം മിനിറ്റില്‍ സ്റ്റെര്‍ലിങിലൂടെയാണ് ഇംഗ്ലണ്ട് വിജയഗോള്‍ നേടിയത്. ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗോള്‍ നേടാനാവാത്തതാണ് ചെക്കിന് തിരിച്ചടിയാവുകയായിരുന്നു. എന്നാല്‍ മികച്ച മൂന്നാം സ്ഥാനക്കാരായി ചെക്കും പ്രീക്വാര്‍ട്ടറില്‍ കടന്നു.


ഇതേ ഗ്രൂപ്പില്‍ തകര്‍പ്പന്‍ ഫോമോടെയാണ് ലോകകപ്പ് ഫൈനലിസ്റ്റുകള്‍ സ്‌കോട്ട്‌ലാന്റിനെ വീഴ്ത്തിയത്. വല്‍സിച്ച്, ലൂക്കാ മൊഡ്രിച്ച്, പെരിസിച്ച് എന്നിവരാണ് ക്രൊയേഷ്യയ്ക്കായി സ്‌കോര്‍ ചെയ്തത്. തോല്‍വിയോടെ സ്‌കോട്ട്‌ലാന്റ് പുറത്തായി.




Next Story

RELATED STORIES

Share it