Latest News

നിയമത്തിന്റെ പഴുതിലൂടെ പി സി ജോര്‍ജ്ജിനെ രക്ഷപെടാന്‍ അവസരമൊരുക്കരുത് ;എസ്ഡിപിഐ മാര്‍ച്ച് നടത്തി

എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചി ചത്വരത്തിനു സമീപത്തു നിന്ന് എറണാകുളം എ ആര്‍ കാംപിലേക്ക് നടത്തിയ മാര്‍ച്ച് എ ആര്‍ കാംപിന് മുന്നില്‍ പോലിസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത്് അലി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു

നിയമത്തിന്റെ പഴുതിലൂടെ പി സി ജോര്‍ജ്ജിനെ രക്ഷപെടാന്‍ അവസരമൊരുക്കരുത് ;എസ്ഡിപിഐ മാര്‍ച്ച് നടത്തി
X

കൊച്ചി : പി സി ജോര്‍ജിനെ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ അവസരമൊരുക്കരുതെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റി എറണാകുളം എ ആര്‍ കാംപിലേക്ക് മാര്‍ച്ച് നടത്തി.

വഞ്ചി ചത്വരത്തിനു സമീപത്തു നിന്ന് ആരംഭിച്ച മാര്‍ച്ചിന് ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, ബാബു വേങ്ങൂര്‍, കെഎ മുഹമ്മദ് ഷമീര്‍,ശിഹാബ് പടന്നാട്ട്, നാസര്‍ എളമന,ഫസല്‍ റഹ്മാന്‍, സാദിക്ക് എലൂക്കര, നവാസ് കൊച്ചി, ഷാജഹാന്‍ നേതൃത്വം നല്‍കി.

മാര്‍ച്ച് എ ആര്‍ കാംപിന് മുന്നില്‍ പോലിസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത്് അലി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ പി സി ജോര്‍ജിനെ അനുവദിക്കില്ലെന്നു അദ്ദേഹം പറഞ്ഞു. പി സി ജോര്‍ജ്ജിന്റെ അറസ്റ്റ് ഉറപ്പ് വരുത്താന്‍ എസ്ഡിപിഐ കാവലിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it