Latest News

ദേശീയപാത-66 ഹിയറിംഗ് മാറ്റിവെയ്ക്കണമെന്ന് എസ്ഡിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റി

ദേശീയപാത-66 ഹിയറിംഗ് മാറ്റിവെയ്ക്കണമെന്ന് എസ്ഡിപിഐ തൃശൂര്‍  ജില്ലാ കമ്മിറ്റി
X

തൃശൂര്‍: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ നിബന്ധനകള്‍ തുടരുന്ന സാഹചര്യത്തില്‍ ദേശീയപാത 66 വികസന പദ്ധതിയുടെ സ്ഥലമെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട ഹിയറിങ് മാറ്റിവെക്കണമെന്ന് എസ്ഡിപിഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഇ എം അബ്ദുല്‍ ലത്തീഫ് ആവശ്യപ്പെട്ടു.

കൊവിഡ് ഭീതിയില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് കരുതി വീടിനു പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന സാഹചര്യത്തില്‍ ഹിയറിങ്ങിന് എത്തുകയെന്നത് അസാധ്യമാണ്. വൃദ്ധരായവരോ, പ്രതിരോധ ശേഷി കുറവുള്ളവരോ അതുമല്ലെങ്കില്‍ രോഗികളോ ആണെങ്കില്‍ വീടിന് പുറത്തിറങ്ങരുതെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ശന നിര്‍ദേശമുള്ളപ്പോള്‍ അത്തരം സ്ഥലമുടമകള്‍ക്ക് ഒരു കാരണവശാലും ദീര്‍ഘദൂരം യാത്ര ചെയത് ഹിയറിങ്ങിന് ഹാജരാകാന്‍ കഴിയില്ല. കൂടാതെ പ്രളയവും ലോക്ക് ഡൗണും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

ജീവനോപാധികള്‍ നഷ്ടപ്പെട്ട സാധാരണക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. ഈ സാഹചര്യത്തില്‍ ദേശീയപാതക്കായി ഹിയറിങ്ങിന് ഹാജരാകാന്‍ കഴിയാതിരിക്കുന്നത് മാനസിക സംഘര്‍ഷം മൂര്‍ഛിക്കാന്‍ ഇടയാക്കും. ആയതിനാല്‍ മാഹാമാരിയും പ്രളയവും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, സാഹചര്യങ്ങള്‍ അനുകൂലമാവുന്നതുവരെ ഹിയറിങ്ങ് നടപടികള്‍ നിര്‍ത്തിവെക്കണമെന്നും, കൊവിഡിനെ മറയാക്കിക്കൊണ്ട് ഇത്തരം സംഗതികള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കാനുള്ള സര്‍ക്കാരുകളുടെ നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it