Latest News

പതിനൊന്നോളം പഞ്ചാബ് എഎപി എംഎല്‍എമാര്‍ കര്‍താര്‍പൂര്‍ സാബിഹ് സന്ദര്‍ശിക്കും

പതിനൊന്നോളം പഞ്ചാബ് എഎപി എംഎല്‍എമാര്‍ കര്‍താര്‍പൂര്‍ സാബിഹ് സന്ദര്‍ശിക്കും
X

ഛണ്ഡീഗഢ്: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ വെള്ളിയാഴ്ച പാകിസ്താനിലെ കര്‍ത്താപൂര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കും. ഗുരുനാനാക് ജയന്തിയോടനുബന്ധിച്ചാണ് എംഎല്‍എമാരുടെ കര്‍താര്‍പൂര്‍ സന്ദര്‍ശനം.

പാര്‍ട്ടിയുടെ 11 എംഎല്‍എമാര്‍ കര്‍താപൂര്‍ സാഹിബ് സന്ദര്‍ശിക്കുമെന്ന് പാര്‍ട്ടി മേധാവി എം പി ഭഗ്‌വന്ത് മാന്‍ പറഞ്ഞു. അദ്ദേഹവും സന്ദര്‍ശന സംഘത്തിലുണ്ട്.

കൊവിഡിനു ശേഷം അടച്ച കര്‍താര്‍പൂര്‍ ഇടനാഴി നവംബര്‍ 17നാണ് വീണ്ടും തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇടനാഴി തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്.

ഗുരുനാനാക്ക് ജയന്തി സിഖ് മതക്കാരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ്. നവംബര്‍ 19നാണ് ഇത്തവണത്തെ ഗുരുനാനാക് ജയന്തി.

പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് 4.7 കിലോമീറ്ററാണ് കര്‍ത്താപൂര്‍ ഇടനാഴിയുടെ നീളം. 2019 ലാണ് ഇടനാഴി സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തത്. 20 മാസത്തോളമാണ് ഇടനാഴി അടച്ചിടേണ്ടിവന്നത്.

ഗുരുനാനാക്കിന്റെ 552ാം ജന്മദിനത്തോടനുബന്ധിച്ച് 3,000 വിസയാണ് പാകിസ്താന്‍ അനുവദിച്ചിട്ടുള്ളത്. നവംബര്‍ 17-26 ദിവസങ്ങളിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

'2021 നവംബര്‍ 17 മുതല്‍ 26 വരെ പാകിസ്താനില്‍ നടക്കുന്ന ബാബ ഗുരുനാനാക്കിന്റെ 552ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഇന്ത്യന്‍ സിഖ് യാത്രക്കാര്‍ക്ക് 3,000 വിസകള്‍ അനുവദിച്ചിട്ടുണ്ട്. പാകിസ്താനില്‍ അവര്‍ നങ്കാന സാഹിബിലെ ഗുരുദ്വാരയും സന്ദര്‍ശിക്കും''- പാകിസ്താന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it