- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈദ്യുതി മീറ്റര്‍ വാടക കുത്തനെ കൂടും; നിര്‍ദേശവുമായി വൈദ്യുതി ബോര്‍ഡ്

കോഴിക്കോട്: വൈദ്യുതി മീറ്റര്‍ വാടകയില്‍ അഞ്ചിരട്ടിയിലേറെ വര്‍ധനവുണ്ടാവുമെന്ന നിര്‍ദേശവുമായി വൈദ്യുതി ബോര്‍ഡ്. സംസ്ഥാനം പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിലേക്ക് മാറുമ്പോള്‍ സിംഗിള്‍ ഫേസ് ഉപഭോക്താക്കള്‍ക്ക് പ്രതിമാസം ആറുരൂപയുള്ള മീറ്റര്‍ വാടക 31 രൂപയാകും. ത്രീ ഫേസ് ആകുമ്പോള്‍ 36 രൂപയാകും. രണ്ടുമാസം കൂടുമ്പോള്‍ ലഭിക്കുന്ന വൈദ്യുതിബില്ലില്‍ മീറ്റര്‍ വാടകയായി 12 രൂപയ്ക്ക് പകരം 62 രൂപയും 72 രൂപയുമാകും.
ആദ്യഘട്ടമായി 1.72 ലക്ഷം സര്‍ക്കാര്‍ ഓഫീസുകളില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ മാസം മുതല്‍ ഈ മീറ്ററുകളില്‍നിന്ന് വാടക ഈടാക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷനില്‍ സമര്‍പ്പിച്ച രേഖകളിലാണ് മീറ്റര്‍ വാടക കുത്തനെ ഉയരുന്ന നിര്‍ദേശമുള്ളത്. മീറ്ററുകള്‍ക്കെല്ലാം നിലവില്‍ ഈടാക്കുന്നത് ഒരേ നിരക്കായതിനാല്‍ സര്‍ക്കാര്‍ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്ന അതേ മീറ്റര്‍വാടകയായിരിക്കും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും. സംസ്ഥാനത്ത് ഘട്ടംഘട്ടമായാണ് നിലവിലുള്ള ഇലക്ട്രിക്കല്‍ മീറ്ററുകള്‍ മാറ്റി പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ തുടങ്ങിയ വിഭാഗങ്ങളിലായി മൂന്നുലക്ഷം സ്മാര്‍ട്ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. ഇതിനുശേഷം 50 ലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും.
നിലവിലുള്ള ഇലക്ട്രിക്കല്‍ മീറ്ററുകള്‍ക്ക് 800 മുതല്‍ 900 രൂപവരെയാണ് വില. എന്നാല്‍, സ്മാര്‍ട്ട് മീറ്ററുകള്‍ക്ക് 3,100 മുതല്‍ 4,700 രൂപവരെയാണ് വില. ഈ തുക ഈടാക്കുന്നതിന്റെ ഭാഗമായാണ് 8.75 ശതമാനം പലിശകൂടി കണക്കാക്കി പ്രതിമാസം 31 രൂപമുതല്‍ വാടക നിശ്ചയിച്ചിരിക്കുന്നത്. ഉപഭോഗം കൂടുതലുള്ള എല്‍ടിസിടി ഉപഭോക്താക്കള്‍ക്ക് സ്ഥാപിക്കുന്ന മീറ്ററിന് 47 രൂപയാണ് വാടക നിശ്ചയിച്ചിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















