Latest News

വൃദ്ധസഹോദരിമാരുടെ കൂട്ട ആത്മഹത്യാശ്രമം; മൂന്നാമത്തെയാളും മരിച്ചു

വൃദ്ധസഹോദരിമാരുടെ കൂട്ട ആത്മഹത്യാശ്രമം; മൂന്നാമത്തെയാളും മരിച്ചു
X

തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ ആത്മഹത്യക്കു ശ്രമിച്ച വയോജനങ്ങളായ സഹോദരിമാരില്‍ മൂന്നാമത്തേയാളും മരിച്ചു. ജാനകി (83)യാണ് മരിച്ചത്. മുള്ളൂര്‍ക്കര വണ്ടിപ്പറമ്പ് മണ്ഡലംകുന്ന് സ്വദേശികളും സഹോദരിമാരുമായ മൂന്നു പേരാണ് ഇക്കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സരോജനി (75) ആദ്യം മരിച്ചു.സഹോദരിമാരായ യും ദേവകി(80)യെയും ഗുരുതരാവസ്ഥയില്‍ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവകി കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.

വിഷം കഴിച്ച് അവശനിലയിലായ ഇവരെ അയല്‍വാസികള്‍ കണ്ടതിനെ തുടര്‍ന്ന് ചെറുതുരുത്തി പോലിസിനെ വിവരമറിയിക്കുകയായിരുന്നു. പോലിസ് സ്ഥലത്തെത്തി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിച്ചു.

മൂന്ന് സഹോദരിമാരും അവിവാഹിതരാണ്. മുന്‍പ് സ്വത്തുക്കള്‍ ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലെ വയോജനങ്ങളെ സംരക്ഷിക്കുന്ന ട്രസ്റ്റിന് എഴുതി നല്‍കിയ ശേഷം അവിടെയായിരുന്നു താമസം. പിന്നീട് അവിടെനിന്നും തിരികെ പോരുകയായിരുന്നു മൂവരും. വാര്‍ധ്യ കാലത്തെ ഒറ്റപ്പെടലാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it