Latest News

മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് അന്തരിച്ചു

ഈജിപിതിലെ നാലാമത് പ്രസിഡന്റായിരുന്ന അദ്ദേഹം 1981 ലായിരുന്നു അധികാരത്തിലേറിയത്. പിന്നീട് 30 വര്‍ഷം അതേ സ്ഥാനത്ത് തുടര്‍ന്നു.

മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് അന്തരിച്ചു
X

കെയ്‌റോ: മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

ഈജിപിതിലെ നാലാമത് പ്രസിഡന്റായിരുന്ന അദ്ദേഹം 1981 ലായിരുന്നു അധികാരത്തിലേറിയത്. പിന്നീട് 30 വര്‍ഷം അതേ സ്ഥാനത്ത് തുടര്‍ന്നു. 2011 ലെ അറബ് വസന്തം മുബാറക്കിനെ സ്ഥാനഭൃഷ്ടനാക്കി. 2017 ല്‍ മോചിതനാവും വരെ ജയില്‍ ജീവിതം നയിച്ചു.

അധികാരത്തിലിരുന്ന കാലത്ത് അമേരിക്കയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്.

1928 മെയ് 4 ന് നൈല്‍ നദീതീരത്ത് ഒരു ഗ്രാമത്തിലാണ് ജനനം. 1949 എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. ഇസ്രായേലുമായുള്ള യോം കിപ്പുര്‍ യുദ്ധത്തിലെ പ്രകടനം മുബാറക്കിനെ ദേശീയനേതാവാക്കി. 1972 ല്‍ കമാന്റര്‍ ഇന്‍ ചീഫായി നിയമിതനായി.

1981 ഒക്ടോബര്‍ 14 ന് വൈസ് പ്രസിഡന്റ്. തുടര്‍ന്ന് പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ കൊലപാതകത്തിനു ശേഷം അധികാരത്തിലെത്തി. 2011 ല്‍ യുവാക്കളുടെ നേതൃത്വത്തില്‍ പുറത്താക്കുംവരെ അതേ സ്ഥാനത്ത് തുടര്‍ന്നു. അഴിമതിക്കും കൊലപാതകത്തിനും സ്വജനപക്ഷപാതത്തിനും കുപ്രസിദ്ധനായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.

Next Story

RELATED STORIES

Share it