Latest News

മുഖ്യമന്ത്രി ചരിത്രപുരുഷന്‍, രക്ഷകനായി കാണുന്നതില്‍ എന്ത് തെറ്റ്?: ഇ പി ജയരാജന്‍

മുഖ്യമന്ത്രി ചരിത്രപുരുഷന്‍, രക്ഷകനായി കാണുന്നതില്‍ എന്ത് തെറ്റ്?: ഇ പി ജയരാജന്‍
X

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പകരംവെക്കാനില്ലാത്ത ചരിത്രപുരുഷനാണെന്നും ഫീനിക്സ് പക്ഷിയെപോലെ ഉയര്‍ന്നുവന്നവനെന്ന് പറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ലെന്നും കേന്ദ്രകമ്മിറ്റിയംഗവും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ പി ജയരാജന്‍. ഫെയ്ബുക്ക് പോസ്റ്റിലാണ് ജയരാജന്റെ പരാമര്‍ശം. എല്ലാ വേട്ടയാടലുകള്‍ക്കും കുരിശിലേറ്റലുകള്‍ക്കും ശേഷവും ഉയിര്‍ത്തെഴുന്നേറ്റ് വന്ന ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ കഴിവുകള്‍വെച്ച് പ്രശംസിക്കുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമാല്ലെന്നും ഇ പി പറഞ്ഞു.

ഇടതുപക്ഷ നയം കേരളത്തില്‍ നടപ്പാക്കി നാടിനെ ലോകരാജ്യങ്ങള്‍ക്കൊപ്പം കിടപിടിക്കുന്ന തരത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷക്കാലത്തില്‍ വളര്‍ത്തിയെടുക്കുക എന്നത് ചെറിയ കാര്യമായി കാണാനാകില്ല. ആ പാഠവം അനുകരണീയവും അഭിനന്ദനാര്‍ഹവുമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ വഴിയുമില്ല. പ്രളയ സമയത്തും കോവിഡ് സമയത്തും, വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ സമയത്തുമെല്ലാം ജനങ്ങളെ കൈവിടാതെ എല്ലാവരേയും ഒത്തൊരുമിപ്പിച്ച് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളേയും ഏകോപിപ്പിച്ച് നടപ്പാക്കിയ കാര്യങ്ങളും, അതിനായി മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രിയേയും ജനങ്ങള്‍ രക്ഷകനായി കാണുന്നതിനും ക്യാപ്റ്റനായി കാണുന്നതിനും തെറ്റ് പറയാനാകുമോ എന്നും ഇ പി പോസ്റ്റില്‍ പറയുന്നു.

മുഴുവന്‍ വലതുപക്ഷ പിന്തിരിപ്പന്‍ വര്‍ഗീയ ശക്തികളുടേയും ഇടതുപക്ഷ സിപിഐഎം വിരുദ്ധത ബാധിച്ച കോര്‍പ്പറേറ്റ് മാധ്യമ സിന്റിക്കേറ്റിന്റേയും ആക്രമണങ്ങളെ അതിജീവിച്ചാണ് സഖാവ് പിണറായി വിജയനെ ജനങ്ങള്‍ രണ്ടാമതും മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്തത്. അദ്ദേഹത്തെ ക്രൈസിസ് മാനേജര്‍ എന്ന് വിളിച്ചത് പാര്‍ട്ടിയോ സംഘടനകളോ അല്ല. ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട പത്രമാണ് എന്ന് ആരും മറന്ന് പോകരുതെന്നും ഇ പി പറഞ്ഞു.

Next Story

RELATED STORIES

Share it