Latest News

യുവതിക്ക് നേരെ പീഡനശ്രമം: ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍

യുവതിക്ക് നേരെ പീഡനശ്രമം: ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍
X

തൃശൂര്‍: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ എരുമപ്പെട്ടി പോലിസ് അറസ്റ്റ് ചെയ്തു. മങ്ങാട് വടക്കുമുറി സ്വദേശി രഞ്ജിത്ത് (23 )നെയാണ് എരുമപ്പെട്ടി പോലിസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ആളില്ലാത്ത സമയം വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ കുണ്ടന്നൂര്‍ മേഖലാ കമ്മറ്റിയംഗമാണ് രഞ്ജിത്. സിപിഎം വടക്കുമുറി ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം പഞ്ചായത്ത് കമ്മറ്റി ഭാരവാഹി, കര്‍ഷക സംഘം ഭാരവാഹി എന്നീ ചുമതലകള്‍ വഹിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it