Latest News

ഡോ. തസ്‌ലിം റഹ്മാനി വേങ്ങരയില്‍ പര്യടനം നടത്തി

ഡോ. തസ്‌ലിം റഹ്മാനി വേങ്ങരയില്‍ പര്യടനം നടത്തി
X

വേങ്ങര: മലപ്പുറം ലോക്‌സഭാ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഡോ. തസ്‌ലിം റഹ്മാനി വേങ്ങര മണ്ഡലത്തില്‍ പര്യടനം നടത്തി. എ.ആര്‍.നഗര്‍, കണ്ണമംഗലം, വേങ്ങര പഞ്ചായത്തുകളിലെ വിവിധ പരിപാടികളിലാണ് അദ്ദേഹം പങ്കെടുത്തത്. രാവിലെ മമ്പുറം മഖാം സന്ദര്‍ശിച്ച് തുടക്കം കുറിച്ച പുകയൂര്‍, തോട്ടശ്ശേരിയറ, കക്കാടംപുറം എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വേങ്ങരയില്‍ നടന്ന യൂത്ത് വിത്ത് കാന്റിഡേറ്റ്, കുന്നുംപുറം, പാക്കടപ്പുറായ, ചേറൂര്‍ എന്നിവിടങ്ങളില്‍ നടന്ന പൊതുയോഗങ്ങളിലും അദ്ദേഹം സംസാരിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ സി പി എ ലത്തീഫ്, വി ടി ഇക്‌റാമുല്‍ഹഖ്, കെ കെ അബ്ദുല്‍മജീദ് ഖാസിമി, പി നൗഫല്‍, കെ കുഞ്ഞാലന്‍കുട്ടി, സി പി അസീസ്ഹാജി, എം അബ്ദുല്‍കരീം സംസാരിച്ചു.

Next Story

RELATED STORIES

Share it